സഹകരണമേഖലയെ ലക്ഷ്യമിട്ട് ചില കഴുകൻമാർ വട്ടംചുറ്റുന്നുണ്ടെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: രണ്ട് ലക്ഷം കോടിേയാളം നിക്ഷേപമുള്ള സഹകരണ പ്രസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ചില കഴുകന്മാർ വട്ടംചുറ്റുന്നുണ്ടെന്നും അവർക്ക് സഹായകമായ നടപടികളുണ്ടാകരുതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകവെ പ്രതിപക്ഷാംഗങ്ങളുടെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ പ്രസ്ഥാനത്തെ ആകെ തള്ളിപ്പറയുന്ന രീതി ശരിയല്ല. തെറ്റ് ചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നതാണ് സർക്കാർ നിലപാട്.
പ്രതിസന്ധി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചു. ജി.എസ്.ടി കലക്ഷനിൽ വലിയ കുറവുണ്ടാകും. നിലവിലെ സാഹചര്യം പരിഗണിക്കുേമ്പാൾ നികുതി അടക്കുന്ന സംവിധാനത്തിൽ ഇളവ് കൊടുക്കേണ്ടിവരും. അതിനാൽ ലഭിക്കേണ്ട നികുതി താമസിക്കും. ആ സാഹചര്യത്തിൽ കടം എടുക്കേണ്ടിവരും. എന്നാൽ കടം എടുക്കുന്നതിനും കേന്ദ്ര സർക്കാർ പല നിയന്ത്രണങ്ങളും ഏർെപ്പടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട ടാക്സ്പൂളിലും കുറവ് വരുത്തി.
ഖജനാവ് ഉപയോഗിച്ച് സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന പുതിയ സംവിധാനവും കേന്ദ്രം നടപ്പാക്കുന്നു. ജനസംഖ്യ, വികസനകാര്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് നമുക്ക് ലഭിക്കേണ്ട വിഹിതം കുറച്ചത്. കേന്ദ്ര സർക്കാർ ഇൗടാക്കുന്ന സെസിൽ നിന്നുള്ള വിഹിതവും സംസ്ഥാനത്തിന് ലഭ്യമാക്കുന്നില്ല. ജി.എസ്.ടി വിഹിതം മുൻവർഷങ്ങളിലെ 3107 കോടിയോളം കിട്ടാനുണ്ട്. കോവിഡ് മൂലം നികുതിവരുമാനം 11,826 േകാടിയിൽനിന്ന് 4929 കോടിയായി കുറഞ്ഞു. ഇൗ പ്രതിസന്ധികൾക്കിടയിലും ജനക്ഷേമത്തിന് സർക്കാർ കൂടുതൽ സഹായം നൽകുന്നുണ്ട്. പെൻഷനും കിറ്റും ഉൾപ്പെടെ 2030 രൂപ നിരക്കിൽ പ്രതിവർഷം ഒരാൾക്ക് 24,360 രൂപ നിരക്കിൽ 55 ലക്ഷം പേർക്കും പെൻഷൻ ലഭിക്കാത്ത 35 ലക്ഷം പേർക്കും സർക്കാർ സഹായം ലഭ്യമാക്കുന്നുണ്ട്. മോറേട്ടാറിയം സംബന്ധിച്ച കാര്യങ്ങളിൽ ബാങ്കുകളുമായി ചർച്ചയും നടത്തും. വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്നത് തുടരുമെങ്കിലും അവരെ ദ്രോഹിക്കുന്ന നടപടികളുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.