കടബാധ്യത: പ്രതിരോധം തീർക്കാൻ െഎസക്; പ്രതിസന്ധി തുറന്നുപറഞ്ഞ് ബാലഗോപാൽ
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ കടബാധ്യതയെക്കുറിച്ച് സി.പി.എമ്മിനുള്ളിൽ ചർച്ച മുറുകുേമ്പാൾ പാർട്ടിക്ക് പുറത്ത് പ്രതിരോധം ഉയർത്തി മുൻ ധനമന്ത്രി തോമസ് െഎസക്. ഒരേസമയം ജി.എസ്.ടിയിലെ തെറ്റ് ഏറ്റുപറഞ്ഞും കടത്തെ പേടിക്കേണ്ടതില്ലെന്ന വാദം ഉയർത്തിയുമാണ് പ്രതിരോധം. എന്നാൽ, കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സ്പെഷൽ ഗ്രാൻറും ജി.എസ്.ടി നഷ്ടപരിഹാരവും അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ ധനപ്രതിസന്ധി തുറിച്ചുനോക്കുന്നെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ഇതോടെ െഎസക്കിെൻറ വാദങ്ങൾ വിചാരണ ചെയ്യപ്പെടുകയാണ്.
രാജ്യം കണ്ട ഏറ്റവും വലിയ അധികാര കേന്ദ്രീകരണ നടപടിയായാണ് ജി.എസ്.ടിയെ സി.പി.എം വിലയിരുത്തിയത്. പക്ഷേ, കേരള ഘടകം ജി.എസ്.ടിക്കായി വാദിച്ചു. െഎസക്കിെൻറ ന്യായവാദങ്ങളായിരുന്നു ഇതിന് പ്രേരണ. പക്ഷേ 'ഇന്ന് തിരിഞ്ഞുനോക്കുേമ്പാൾ ജി.എസ്.ടി േപാലുള്ള കേന്ദ്രീകൃത നികുതി സമ്പ്രദായത്തിലേക്ക് പോകാൻ അനുവദിക്കാൻ പാടില്ലായിരുന്നു'വെന്ന് മലബാർ ജേണലിന് നൽകിയ അഭിമുഖത്തിൽ െഎസക് സമ്മതിച്ചു.
ജി.എസ്.ടിയിൽ തിരിച്ചടി നേരിട്ടതോടെ െഎസക്കിെൻറ വാദങ്ങളിൽ പിണറായി വിജയനടക്കം അതൃപ്തിയുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കഴിഞ്ഞ സർക്കാറിൽ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും വി.കെ. രാമചന്ദ്രൻ ആസൂത്രണ ബോർഡ് വൈസ് ചെയർമാനായും െഎസക്കിന് മുകളിലൂടെ വന്നത് ഇതിെൻറ പ്രതിഫലനമാണെന്നത് പാർട്ടിക്കുള്ളിലെ പരസ്യമായ രഹസ്യമായിരുന്നു.
ചൊവ്വാഴ്ച എൻ.ജി.ഒ യൂനിയൻ സെമിനാറിൽ പെങ്കടുക്കവെ െഎസക്കിെൻറ പിൻഗാമിയായ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാനത്തിെൻറ സാമ്പത്തിക പ്രതിസന്ധി തുറന്നുപറഞ്ഞു. അസാമാന്യ റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനത്തിന് ലഭിച്ചിരുന്ന സ്പെഷൽ ഗ്രാൻറ് ഇൗ വർഷം അവസാനിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ജൂലൈ ഒന്നുമുതൽ ജി.എസ്.ടിയിൽ ലഭിച്ചിരുന്ന നഷ്ടപരിഹാരവും അവസാനിക്കും. അതോടെ 60,000 കോടി ശമ്പളത്തിനും 30,000 കോടി പലിശക്കും ബാക്കി 30,000 കോടി മറ്റ് കാര്യങ്ങൾക്കും ചെലവാക്കുന്ന സംസ്ഥാനത്തിെൻറ സ്ഥിതി എന്താകുമെന്ന് ബാലഗോപാൽ ചോദിച്ചു. അതേസമയം ഒരു ദിനപത്രത്തിലെ കോളത്തിൽ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താനാണെങ്കിൽ കടം ഒരിക്കലും ജഡഭാരമാവില്ലെന്ന് തോമസ് െഎസക് ചൂണ്ടിക്കാട്ടി. എന്നാൽ, കോവിഡിന് മുമ്പുള്ള വർഷം കേരളം കടമെടുത്ത 24,000 കോടി രൂപയിൽ 17,000 കോടിയും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവക്ക് വേണ്ടിയായിരുന്നെന്നും അദ്ദേഹം സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.