ഫയർ ഫോഴ്സിനെ വലച്ച വല്ലാത്തൊരു വള്ളിക്കെട്ട്
text_fieldsതിരുവനന്തപുരം : മ്യൂസിയം നന്ദൻകോട് റോഡിൽ രാവിലെ 6. 25നു മരം വീണു ഗതാഗത തടസം എന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് രാവിലെ 6.26നു ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയത്. അവിടെ ചെന്നപ്പോൾ മ്യൂസിയം- നന്ദൻകോട് റോഡിൽ മാർഗതടസം ഉണ്ടാക്കി കിടക്കുന്ന ആളെ കണ്ടു സേനയുടെ അന്തംവിട്ടു.
വലിയൊരു വള്ളി പടർപ്പുകളുടെ ഒരു മല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഉൾപ്പെടെ നിരവധി പേർ കടന്നുപോകുന്ന വഴി. പിന്നെ ഒന്നും നോക്കിയില്ല. ഒരു വശത്തുനിന്ന് തുടങ്ങി. രണ്ടേ മുക്കാൽ മണിക്കൂർ കൊണ്ട് വള്ളികളും പടർപ്പുകളും നിറഞ്ഞ മല സേന മുറിച്ചു മാറ്റിയത്.
മ്യൂസിയും കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങളെ കാണാൻ കഴിയാത്ത വിധം അവയെ മൂടി പടർന്നു പന്തലിച്ചു നന്ദൻകോട് റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളാണിത്. അതുവഴി യാത്രചെയ്യുന്നവർ ശ്രദ്ധച്ചിട്ടുണ്ടാകും. അതാണ് റോഡിലേക്ക് വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.