വി.സിയെ പുറത്താക്കണമെന്ന് ഗവർണർക്ക് നിവേദനം: കണ്ണൂർ വി.സിയുടെ ആദ്യനിയമനം ചട്ടവിരുദ്ധം; രേഖ പുറത്ത്
text_fieldsതിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രെൻറ 2017ലെ ആദ്യനിയമനം തന്നെ യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നതിെൻറ രേഖകൾ പുറത്ത്. വി.സി നിയമനത്തിനായി അന്നത്തെ സെർച്ച് കമ്മിറ്റി മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ അടങ്ങിയ പാനലിന് പകരം ഗോപിനാഥിെൻറ പേര് മാത്രമാണ് ഗവർണർക്ക് സമർപ്പിച്ചതെന്നാണ് രേഖ. ഗോപിനാഥിെൻറ പേര് മാത്രം നിർദേശിച്ച് ഗവർണർക്ക് സമർപ്പിച്ച സെർച്ച് കമ്മിറ്റി യോഗത്തിെൻറ മിനിറ്റ്സാണ് വിവരാവകാശ നിയമപ്രകാരം രാജ്ഭവനിൽ നിന്ന് പുറത്തുവന്നത്. 2017 നവംബർ 20ന് ചേർന്ന സെർച്ച് കമ്മിറ്റി യോഗമാണ് ഗോപിനാഥിെൻറ പേര് മാത്രമായി നിർദേശിച്ചത്. പാനൽ സമർപ്പിക്കുന്നതിന് പകരം ഒറ്റേപര് നിർദേശിച്ച് നിയമനം നടത്തിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് കഴിഞ്ഞദിവസം സാേങ്കതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്.
സർവകലാശാലയുമായി ബന്ധപ്പെട്ടവർ സെർച്ച് കമ്മിറ്റി അംഗങ്ങളാകാൻ പാടില്ലെന്നും അംഗങ്ങൾ അക്കാദമിക് വിദഗ്ധരായിരിക്കണമെന്നുമുള്ള വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാമും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കളും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. രണ്ടുപേരും സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ്. മാത്രമല്ല ചീഫ് സെക്രട്ടറി അക്കാദമിക് വിദഗ്ധനല്ല.
സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടാകാൻ പാടില്ലെന്നും 2010 മുതൽ വിവിധ സമയങ്ങളിൽ പരിഷ്കരിച്ചിറക്കിയ യു.ജി.സി ചട്ടത്തിലുണ്ട്. ഗോപിനാഥിെൻറ നിയമനം ചട്ടപ്രകാരമാണെന്നായിരുന്നു പുനർനിയമനം സംബന്ധിച്ച കേസിൽ സർക്കാർ ആവർത്തിച്ചത്. ഇൗ വാദമാണ് സുപ്രീംകോടതി വിധിയോടെ ദുർബലമായത്. 2016ലെ ഹൈകോടതി വിധി പ്രകാരം യു.ജി.സി ചട്ടം നിലവിൽവന്ന് ആറുമാസത്തിനുള്ളിൽ അത് സംസ്ഥാന സർവകലാശാലകൾ നടപ്പാക്കണമെന്നും അതനുസരിച്ച് സർവകലാശാലാചട്ടങ്ങൾ ഭേദഗതി ചെയ്തില്ലെങ്കിൽ യു.ജി.സി ചട്ടങ്ങൾ നടപ്പായതായി കണക്കാക്കണമെന്നും വ്യക്തമാക്കിയിരുന്നു. യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചുനടത്തിയ ഗോപിനാഥിെൻറ ആദ്യനിയമനം തന്നെ ചട്ടവിരുദ്ധമായതിനാൽ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.