കുതിരക്കച്ചവടത്തിനെതിരെ കേരളത്തിലെ ആദ്യ കേസ്
text_fieldsകാസർകോട്: പ്രത്യക്ഷമായ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ കേരളത്തിലെ ആദ്യത്തെ കേസാവുകയാണ് കെ. സുരേന്ദ്രനെതിെര ബദിയടുക്ക പൊലീസെടുത്ത െതരഞ്ഞെടുപ്പ് കൈക്കൂലി കേസ്.
പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമംനടത്തിയെന്ന ആരോപണം എല്ലാ തെരഞ്ഞെടുപ്പുകളിലും ഉയർന്നിട്ടുണ്ടെങ്കിലും പണം ലഭിച്ചുവെന്നും അതുകാരണമാണ് സ്ഥാനാർഥിത്വം പിൻവലിച്ചതെന്നും വെളിപ്പെടുന്നത് ആദ്യമായാണ്. അതിനെതിരെ പരാതിയും തുടർന്ന് കോടതി കേസെടുക്കാൻ നിർദേശം നൽകുന്നതും കേരളചരിത്രത്തിൽ നടാടെയാണ്.
'ഇതുവരെയുള്ള കോടതിയനുഭവത്തിൽ ജനാധിപത്യം ഉത്തരേന്ത്യൻ മാതൃകയിൽ പണമിറക്കി അട്ടിമറിക്കുന്ന പ്രത്യക്ഷമായ കാഴ്ച ഇതാണെന്നാണ് മനസ്സിലാക്കുന്നത്' എന്ന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ. സി. ഷുക്കൂർ പ്രതികരിച്ചു. '
ഇതിനുമുമ്പ് ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, മൂർത്തമായ പരാതിയുടെ രൂപത്തിൽ എത്തുന്നത് ഇപ്പോഴാണ്. ബി.ജെ.പിയുടെ രീതി കേരളം ആദ്യഘട്ടത്തിൽതന്നെ പ്രതിരോധിക്കുന്നുവെന്നതാണ് ഈകേസിെൻറ പ്രത്യേകത' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.