സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഒക്യുലര്‍ ഓങ്കോളജി വിഭാഗം മലബാര്‍ കാന്‍സര്‍ സെൻററില്‍
text_fieldsതലശ്ശേരി: മലബാര്‍ കാന്‍സര്‍ സെൻററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആൻഡ് റിസര്‍ച് ആയി വികസിപ്പിക്കുന്നതിെൻറ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിനായി 50 ലക്ഷം, ഇമേജോളജി വിഭാഗത്തിെൻറ നവീകരണത്തിനായി 1.50 കോടി, എച്ച്.വി.എ.സി യൂനിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിെൻറ വിപുലീകരണത്തിന് 50 ലക്ഷം, ജില്ല കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം പൈലറ്റ് പ്രോജക്ടിന് 26 ലക്ഷം, ഹോസ്പിറ്റല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം ആൻഡ് സെല്‍ 1.91 കോടി, ഓഡിയോ വിഷ്വല്‍ അക്കാദമിക് സെമിനാര്‍ ഹാള്‍ 21.50 ലക്ഷം, ഇന്ഫെക്ഷന് കണ്‍ട്രോള്‍ പ്രോഗ്രാം 1.27 കോടി, നഴ്സിങ് കോളജിെൻറ അടിസ്ഥാന സൗകര്യ വികസനത്തിന് 75 ലക്ഷം, വിവിധ ബ്ലോക്കുകളിലെ ലിഫ്റ്റുകള്‍ക്ക് 2.32 കോടി, വിദ്യാര്‍ഥികളുടെ ഹോസ്റ്റലിെൻറ മൂന്നാം ഘട്ടം 4.31 കോടി, മെഡിക്കല്‍ ലൈബ്രറിയുടെ വിപുലീകരണം 1.30 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. പദ്ധതിക്കായി 28 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബാക്കി തുകയുടെ ഭരണാനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിെൻറ അത്യാധുനിക ചികിത്സക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്. നിലവില്‍ മറ്റ് സംസ്ഥാനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. കുട്ടികളുടെ കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും അത്യാധുനിക ചികിത്സ സംവിധാനങ്ങളും ഈ വിഭാഗത്തിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.