ഒന്നാംഘട്ട പ്രചാരണം അവസാന ലാപ്പിലേക്ക്
text_fieldsതിരുവനന്തപുരം: മേൽക്കൈ നിലനിർത്താനാകുമെന്ന് ഇടതുപക്ഷം. ലോക്സഭ ഫലം ആവർത്തിക്കുമെന്ന് യു.ഡി.എഫ്. വൻ മുന്നേറ്റമെന്ന് ബി.ജെ.പി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം അവസാന ലാപ്പിലേക്ക് നീങ്ങുേമ്പാൾ മൂന്നു കൂട്ടരും വിജയ പ്രതീക്ഷയിൽ. നാടിളക്കുന്ന പ്രചാരണ കോലാഹലങ്ങൾ കോവിഡ് നിയന്ത്രണങ്ങളിലേക്ക് വഴിമാറിയെങ്കിലും പുത്തൻ ശൈലിയിൽ വോട്ടറുടെ മനസ്സുറപ്പിച്ച് വിജയം നേടാനുള്ള തന്ത്രങ്ങളാണ് അരങ്ങിലും അണിയറയിലും.
കൊട്ടിക്കലാശത്തിനും ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം വന്നിരിക്കെ, പുത്തൻ പ്രചാരണ സേങ്കതങ്ങളിൽ കരുത്തുകാട്ടാനാണ് ശ്രമം. ഇരു മുന്നണികളുടെയും വെബ്റാലി നടക്കും. ലക്ഷങ്ങൾ അണിചേരുമെന്നാണു പ്രഖ്യാപനം. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഒാൺലൈനിൽ ഇടതുമുന്നണി വികസന വിളംബരം സംഘടിപ്പിച്ചിരുന്നു. വികസന പദ്ധതികൾ, സൗജന്യ ഭക്ഷ്യ കിറ്റ്, ഉയർന്ന ക്ഷേമ പെൻഷൻ, ലൈഫ് മിഷൻ അടക്കമുള്ളവയാണ് ഇടതുമുന്നണി തുറുപ്പുചീട്ട്. സർക്കാറിനും ഇടതുമുന്നണിക്കുമെതിരെ ഉയർന്ന വിവാദങ്ങൾ മറികടക്കാൻ കഴിഞ്ഞു. യു.ഡി.എഫിെൻറ അഴിമതി മുഖം തുറന്നുകാട്ടാനാെയന്നും യു.ഡി.എഫ് പ്രചാരണം ഏശില്ലെന്നും ഇടതു വൃത്തങ്ങൾ പറയുന്നു. സർക്കാറിനെതിരായ ആരോപണങ്ങളിലാണ് യു.ഡി.എഫ് പ്രചാരണം ഉൗന്നിയത്. സ്വർണക്കടത്ത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അടക്കം അറസ്റ്റിലായത്, പാർട്ടി സെക്രട്ടറിയുടെ മകൻ കേസിൽ കുടുങ്ങിയത്, സ്പ്രിൻക്ലർ ഇടപാട്, ലൈഫ് മിഷൻ അഴിമതി, പ്രളയ ഫണ്ട് തട്ടിപ്പ് തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിരയായിരുന്നു.
കിഫ്ബി വഴി നടത്തിയ വികസന പ്രവർത്തനങ്ങൾ പൊള്ളത്തരമെന്ന പ്രചാരണത്തിന് സി.എ.ജി റിപ്പോർട്ട് യു.ഡി.എഫ് കൂട്ടുപിടിക്കുന്നു. സർക്കാറിനെതിരെ വിധിയെഴുതാൻ ജനം കാത്തിരിക്കുകയാണെന്നും അത് അനുകൂലമാകുമെന്നുമാണ് അവരുടെ വിലയിരുത്തൽ. കൂടുതൽ സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ബി.ജെ.പി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്നാണ് അവകാശവാദം. പല വാർഡിലും വെൽെഫയർ പാർട്ടി പോലെ സംഘടനകളും അതിശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. 1199 തദ്ദേശ സ്ഥാപനങ്ങളിലെ 21,865 വാർഡിലേക്കാണ് തെരഞ്ഞെടുപ്പ്. ഏതാനും വാർഡിൽ സ്ഥാനാർഥി മരണം മൂലം വോെട്ടടുപ്പ് മാറ്റി. കഴിഞ്ഞ തവണ ഇടതു മുന്നണിക്കായിരുന്നു നേട്ടം. 549 ഗ്രാമപഞ്ചായത്തും 90 ബ്ലോക്കും ഏഴു ജില്ലാ പഞ്ചായത്തും 44 മുനിസിപ്പാലിറ്റിയും നാലു കോർപറേഷനുകളിലും ഇടതു മുന്നണി ഭരണം നേടി. 365 ഗ്രാമപഞ്ചായത്തും 61 േബ്ലാക്കും ഏഴു ജില്ലാ പഞ്ചായത്തും 41 നഗരസഭകളും രണ്ടു കോർപറേഷനുകളും യു.ഡി.എഫിനായിരുന്നു.
14 ഗ്രാമപഞ്ചായത്തിലും ഒരു നഗരസഭയിലുമാണ് ബി.ജെ.പി ഭരണത്തിൽ വന്നത്്. ഡിസംബർ എട്ടിന് ആദ്യഘട്ട വോെട്ടടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. അഞ്ച് ജില്ലകളിൽ ഡിസംബർ പത്തിനും ബാക്കി ജില്ലകളിൽ 14നുമാണ് വോെട്ടടുപ്പ്. 16നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.