Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 10:26 PM IST Updated On
date_range 4 Jun 2022 10:26 PM ISTനിയുക്ത എം.എൽ.എക്ക് ആദ്യം ലഭിച്ചത് പ്രവാസികളുടെ നിവേദനം
text_fieldsbookmark_border
കൊച്ചിൻ: നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ആദ്യംലഭിച്ച നിവേദനം പ്രവാസി ചൂഷണത്തിനെതിരെ. കൊച്ചിൻ ഖത്തർ വിസ സെന്‍ററിന്‍റെ ചൂഷണത്തിനെതിരെ രൂപംകൊണ്ട ആക്ഷൻ ഫോറം ഭാരവാഹികളാണ് നിവേദനം നൽകിയത്.
ഖത്തറിലേക്ക് പോകുന്ന പ്രവാസികളെ ബയോമെട്രിക്, വൈദ്യപരിശോധനയുടെ പേരിൽ ചൂഷണംചെയ്യുന്ന കൊച്ചിയിലെ ഖത്തർ വിസ സെന്‍റർ സ്ഥിതി ചെയുന്നത് തൃക്കാക്കര മണ്ഡലത്തിൽപ്പെടുന്ന ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷന് സമീപമാണ്.
ആക്ഷൻ ഫോറം ചെയർമാൻ സി. സാദിഖ് അലി, ജനറൽ കൺവീനർ നവാസ് തെക്കുംപുറം, കളമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നജീബ് കളമശ്ശേരി എന്നിവരാണ് നിവേദനം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story