ശബരിമലയിൽ പൊലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു
text_fieldsശബരിമല : ശബരിമലയിൽ പൊലീസിൻ്റെ നാലാം ബാച്ച് ചുമതലയേറ്റു. 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105എസ്.ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ചുമതലയേറ്റത്.
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ പുതിയ പോലീസ് ബാച്ചിന് സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ മാർഗനിർദ്ദേശം നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.
ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ(മാനന്തവാടി എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.