‘കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsകോഴിക്കോട്: ‘കേരള സ്റ്റോറി’ ഇസ്‌ലാമോഫോബിയയുടെ സംഘ്പരിവാർ പ്രോപഗണ്ടയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് അസിം ഖാൻ. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സർക്കാറുകൾ തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ വസ്തുതയാക്കി അവതരിപ്പിക്കുന്ന കേരള സ്റ്റോറിയുടെ പ്രദർശനാനുമതി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ സംഘ്പരിവാറിന്റെ അതേ നിലപാടാണോ സി.പി.എമ്മിന്റേതെന്ന് കേരള സർക്കാറും സി.പി.എമ്മും വ്യക്തമാക്കണമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അഭിപ്രായപെട്ടു. ‘നീതി ചോദിക്കുന്ന പോരിടങ്ങളിൽ ആത്മാഭിമാനത്തിന്റെ പേരാണ് ഫ്രറ്റേണിറ്റി’ എന്ന തലക്കെട്ടിൽ രണ്ടുദിവസങ്ങളിലായി കൊടിയത്തൂർ വാദിറഹ്മ സ്കൂളിൽ നടന്ന സംസ്ഥാന നേതൃസംഗമം ഞായറാഴ്ച സമാപിച്ചു.
വിവിധ സെഷനുകളിലായി കെ.കെ. ബാബുരാജ്, ഷംസീർ ഇബ്രാഹീം, നജ്ദ റൈഹാൻ, അനന്തു രാജ്, ഡോ. പി.കെ. സാദിഖ്, സഫീർ ഷാ, സമർ അലി, വാഹിദ് ചുള്ളിപ്പാറ, കെ.എം. ഷെഫ്രിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.