പ്രിയ സഖാവിന്റെ സംസ്കാര ചടങ്ങുകൾക്ക് തുടക്കം
text_fieldsകണ്ണൂർ: മുതിർന്ന സി.പി.എം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾക്ക് തുടക്കം. ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. കണ്ണൂർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര രണ്ട് മണിക്ക് ആരംഭിച്ച് മൂന്നരയോടടുത്താണ് സംസ്കാര സ്ഥലമായ കണ്ണൂർ പയ്യാമ്പലത്തെത്തിയത്. പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
ഉച്ചക്ക് രണ്ട് വരെ ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വിലാപയാത്രയായാണ് മൃതദേഹം പയ്യാമ്പലത്തെത്തിച്ചത്. ഏറെകാലം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എം.വി ഗോവിന്ദൻ, ഇ.പി ജയരാജൻ തുടങ്ങിയ നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.