ജെം ആൻഡ് ജ്വല്ലറി ഷോ സമാപിച്ചു
text_fieldsകൊച്ചി: ജ്വല്ലറി വ്യവസായത്തിലെ മികച്ച നേട്ടങ്ങൾക്കുള്ള അവാർഡ് ദാനത്തോടെ കേരള ജെം ആൻഡ് ജ്വല്ലറി ഷോയുടെ 16ാം പതിപ്പ് ‘കെ.ജി.ജെ.എസ് 2023’ അഡ്ലക്സ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സമാപിച്ചു. സിനിമ അഭിനേതാക്കളായ നരേനും വീണ നന്ദകുമാറും അവാർഡുകൾ വിതരണം ചെയ്തു. കെ.ജി.ജെ.എസ് ഡയറക്ടർമാരായ പി.വി. ജോസ്, സുമേഷ് വധേര, ക്രാന്തി നാഗ്വേക്കർ എന്നിവർ പങ്കെടുത്തു.
14 വിഭാഗങ്ങളിലായാണ് അവാർഡ് നൽകിയത്. മികച്ച കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി കമ്പനിയായി കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജ്വല്ലറി, ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ജ്വല്ലറി ആയി കല്യാൺ ജ്വല്ലേഴ്സ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജ്വല്ലറി (ഫോബ്സ് 2023) ആയി ജോയ് ആലുക്കാസ് എന്നിവ അവാർഡ് നേടി.
മറ്റ് വിഭാഗങ്ങളിലെ വിജയികൾ: ലക്ഷ്വറി മാനുഫാക്ചറിങ് -ശിവ് നാരായൺ ജ്വല്ലേഴ്സ് ഹൈദരാബാദ്, മികച്ച ജ്വല്ലറികളുടെ ആഗോള ലിസ്റ്റ് (ആറാം സ്ഥാനം) -മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് -ബിന്ദു മാധവൻ (ചെയർമാൻ ഭീമ ജ്വൽസ്, കൊച്ചി), പുതുമയേറിയ മാധ്യമ കാമ്പയിൻ -ജോസ് ആലുക്കാസ്, ഹെറിറ്റേജ് ജ്വല്ലറി -ഭീമ ജ്വല്ലറി തിരുവനന്തപുരം, ജ്വല്ലറി എക്സ്പോർട്ട് പുതിയ സംരംഭകൻ -എ.എം.വൈ എക്സ്പോർട്ട് ആൻഡ് ഇംപോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ജ്വല്ലറി വ്യവസായത്തിലെ മികച്ച സംഭാവന -ജി.എസ്. പ്രകാശ്, ഐ.ഇ.ഡി.എസ് ജോയൻറ് ഡയറക്ടറർ, എം.എസ്.എം.ഇ തൃശൂർ, കേരളത്തിലെ മികച്ച ഗോൾഡ് റിഫൈനറി -മിസ്റ്റർ ജെയിംസ് ജോസ് -സി.ജി.ആർ മെറ്റലോയ്സ്, പ്ലാറ്റിനം ജ്വല്ലറി മൊത്തവ്യാപാരം -പീജെ ജ്വല്ലറി തൃശൂർ, ഫെലിസിറ്റേഷൻ അവാർഡ് - റഷീദ്, പാസിയോ പാക്ക് എൽ.എൽ.പി. ജ്വല്ലറി വിപണനരംഗത്തെ കൺസൾട്ടിങ് സ്ഥാപനമായ പി.വി.ജെ എൻഡവേഴ്സ്, ആർട്ട് ഓഫ് ജ്വല്ലറി മീഡിയ, കെ.എൻ.സി സർവിസസ് എന്നിവരാണ് മേള സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.