Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടല തൊണ്ടയിൽ കുടുങ്ങി...

കടല തൊണ്ടയിൽ കുടുങ്ങി ബാലിക മരിച്ചു

text_fields
bookmark_border
thanvi
cancel

ഉ​ള്ള്യേ​രി: മി​ക്സ്ച​ർ ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി നാ​ലു​വ​യ​സ്സു​കാ​രി മ​രി​ച്ചു. ആ​ന​വാ​തി​ൽ നാ​റാ​ത്ത് വെ​സ്റ്റ് ചെ​റു​വാ​ട്ട്‌ പ്ര​വീ​ണി​​ന്‍റെ​യും ശ​ര​ണ്യ​യു​ടെ​യും ഏ​ക മ​ക​ൾ ത​ൻ​വി ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ഞ്ഞി​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പിന്നീട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സൈ​നി​ക​നാ​യ പി​താ​വ് ശ​നി​യാ​ഴ്ച​യാ​ണ് അ​വ​ധി ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​യ​ത്. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The girl died after the Groundnut got stuck in her throat
Next Story