ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം -മന്ത്രി കെ. രാജന്
text_fieldsമഞ്ചേശ്വരം: എല്ലാവര്ക്കും ഭൂമി, ഭൂരഹിതരില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സര്‍ക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാജന്. എടനാട് സ്മാര്‍ട്ട് ഗ്രൂപ് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃതമായി ഭൂമി കൈയേറിയവരില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാറിന് ഒരു മടിയുമുണ്ടാകില്ല. കഴിഞ്ഞ നവംബര്‍ ഒന്നോടെ സമ്പൂര്‍ണ ഡിജിറ്റിലൈസായി മാറിയ റവന്യൂ വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന പരാതി ഇല്ലാതാക്കിയെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ മൂന്നും സംസ്ഥാനത്ത് 35 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ കെട്ടിടങ്ങളാണ് മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്.
എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കലക്ടര്‍ കെ. ഇമ്പശേഖര്‍, ഡി. സുബ്ബണ്ണ ആള്‍വ, നാരായണ നായിക്ക്, എം. ചന്ദ്രാവതി, അനിതശ്രീ, പ്രദീപ് കുമാര്‍, കൃഷ്ണ ആള്‍വ, സുലൈമാന്‍ ഉജംപദവ്, പി. അബ്ദുല്ല കണ്ടത്തില്‍, രാഘവ ചേറാല്‍, ഹമീദ് കോസ്മോസ്, ഉദയരാജന്, മനോജ് കുമാര്‍, സിദ്ദീഖ് കൊടിയമ്മ, പ്രവീണ്‍ കുമ്പള, അഹമ്മദ് അലി കുമ്പള എന്നിവര്‍ സംസാരിച്ചു.
കുറ്റിക്കോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല നിര്‍മിതികേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ വി.വി. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബന്തടുക്ക സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.