ശുചിത്വ പരിപാലനത്തിൽ കേരളത്തെ നമ്പ൪ വൺ ആക്കുകയാണ് ലക്ഷ്യം- പി. രാജീവ്
text_fieldsകൊച്ചി :ശുചിത്വ പരിപാലനത്തിൽ കേരളത്തെ നമ്പ൪ വൺ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഏലൂ൪ മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ നി൪വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിനാണ് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കുന്നത്.
ഇതിനായി ആറുമാസത്തെ പ്രത്യേക ക൪മ പദ്ധതി സ൪ക്കാ൪ തയാറാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ക൪മ്മ പദ്ധതി സംയോജിപ്പിച്ച് സമയബന്ധിതമായി നടപ്പാക്കാ൯ എല്ലാവ൪ക്കും കഴിയണം. ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികൾ കേരളത്തിലെത്തുന്നുണ്ട്. വ്യാവസായിക മേഖലയിലും കേരളം മുന്നേറുകയാണ്. വ്യാവസായത്തിന്റെ കാര്യത്തിൽ കേരളത്തിന് മുന്നേറാ൯ കഴിയുമെങ്കിൽ എല്ലാ രംഗങ്ങളിലും മുന്നേറ്റം സാധ്യമാകും. എല്ലാവരും ഒറ്റക്കെട്ടായി തീരുമാനമെടുക്കണം.
സ്കൂളുകളിലും കോളജുകളിലും ശുചിത്വ അവബോധം രൂപപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാ൯ കുട്ടികളെ പ്രാപ്തരാക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തമാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കണം.
ശുചിത്വ പരിപാലത്തിൽ കേരളത്തിന് തന്നെ മാതൃകയാണ് ഏലൂ൪ നഗരസഭയെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസം അഞ്ചു മുതൽ ആറു ലക്ഷം രൂപവരെ നഗരസഭ ആക്രി സാധനങ്ങൾ വിൽപ്പന നടത്തി സമ്പാദിക്കുന്നു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായി ലൈബ്രറി ആരംഭിക്കുന്നത് ഏലൂരിലാണ്. ശുചിത്വത്തിനൊപ്പം കളമശേരി എന്ന പദ്ധതിയും നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച മന്ത്രി നാടിന് സമർപ്പിച്ചു. ജില്ലയിലെ ആദ്യ സർക്കാർ ഗ്രീൻ ക്യാമ്പസായി ടി എം ജേക്കബ്ബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്നിനെ പ്രഖ്യാപിക്കൽ,എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ശുചികരണം,ഹരിത വിദ്യാലയം, ഹരിത അങ്കണവാടി, ഹരിത ഓഫീസ് പ്രഖ്യാപനം, ഹരിത വീഥികളുടെ നിർമ്മാണം, മുൻസിപാലിറ്റികളുടെ നേതൃത്വത്തിൽ ശുചിത്വ പാത സുന്ദര പാതകൾ ഒരുക്കൽ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം ശുചീകരിച്ചു പച്ചത്തുരുത്തുകൾ നിർമിക്കുക തുടങ്ങി ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് തലങ്ങളിൽ വരെ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച ജനകീയ മാതൃകകൾ നാടിന് സമർപ്പിച്ചു. നഗരസഭ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ മുഖ്യപ്രഭാഷണം നടത്തി. കലക്ട൪ എ൯.എസ്.കെ. ഉമേഷ് ജനകീയ കാമ്പയിന്റെ ആറുമാസത്തെ ക൪മ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയ൪മാ൯ എ.ഡി. സുജിത് അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഏലൂ൪ നഗരസഭാ വൈസ് ചെയ൪പേഴ്സൺ ജയശ്രീ സതീഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ പ്രദീപ്കുമാ൪, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റ൪ ടി. എം. റെജീന, ശുചിത്വമിഷ൯ ജില്ലാ കോ-ഓഡിനേറ്റ൪ നിഫി എസ് ഹക്ക്, കെഎസ്ഡബ്ല്യുഎംപി ഡെപ്യൂട്ടി കോ-ഓഡിനേറ്റ൪ എം.കെ. രാഹുൽ, ക്യാമ്പെയ്൯ സെക്രട്ടേറിയറ്റ് കോ-ഓഡിനേറ്റ൪ കെ.കെ. രവി, ഹരിത ക൪മ്മ സേനാംഗങ്ങൾ, കില പ്രതിനിധികൾ, വിദ്യാ൪ഥികൾ തുടങ്ങിയവ൪ പങ്കെടുത്തു.
ഏലൂ൪ നഗരസഭയിൽ ഹരിതവീഥി ഒരുക്കിയതിന് ഏലൂ൪ നഗരസഭയുടെ ആദരവ് കെ.പി. പുരുഷ൯ ഏറ്റുവാങ്ങി. മാലിന്യമുക്തം നവകേരളം ക്യാമ്പെയ്ന്റെ ഭാഗമായി നഗരസഭയോട് സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.