കണ്ണും കാതുമില്ലാത്തവരായി സർക്കാർ മാറി; സഹോദരങ്ങളുടെ ആത്മഹത്യയിൽ ബാങ്ക് നടപടിയെ വിമർശിച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കോവിഡ് കാരണം ഉപജീവനമാർഗം നഷ്ടമായി ജനം ദുരിതമനുഭവിക്കുകയും വായ്പയെടുത്തവരെ റിക്കവറി നോട്ടീസ് നൽകി ധനകാര്യ സ്ഥാപനങ്ങൾ ബുദ്ധിമുട്ടിക്കുകയും ചെയ്യുേമ്പാൾ താങ്ങും തണലുമായി ഒപ്പം നിൽേക്കണ്ടതിന് പകരം കണ്ണും കാതുമില്ലാത്തവരായി സർക്കാർ മാറിയെന്ന് പ്രതിപക്ഷം.കോട്ടയം കടുവാക്കുളത്ത് അർബൻ ബാങ്കിെൻറ ജപ്തി നോട്ടീസ് ഭയന്ന് സഹോദരങ്ങള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടുകയായിരുന്നു പ്രതിപക്ഷം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ആത്മഹത്യ ചെയ്ത നിസാര്ഖാനും നസീര്‍ഖാനും വായ്പാ കുടിശ്ശിക വരുത്തിയതിന് ഏഴുമാസം മുമ്പാണ് ബാങ്ക് നോട്ടീസ് അയച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അതിനാൽതന്നെ ആത്മഹത്യക്ക് കാരണം ബാങ്ക് നോട്ടീസ് ആണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അര്‍ബന്‍ ബാങ്ക് ആർ.ബി.ഐ വ്യവസ്ഥപ്രകാരം പ്രവര്‍ത്തിക്കുന്നതിനാൽ വായ്പ നിഷ്ക്രിയ ആസ്തി ആയിക്കഴിഞ്ഞാല്‍ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാർ നയത്തിെൻറ അടിസ്ഥാനത്തില്‍ അവരത് ചെയ്തില്ല. ഫോണ്‍ വിളിച്ചിട്ടും ലഭിക്കാതിരുന്നതിനാല്‍ ബ്രാഞ്ചിെൻറ വനിത മാനേജർ അവരെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സംഭവത്തിൽ സര്‍ക്കാറിന് ദുഃഖമുണ്ട്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.അേന്വഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ഹൈേകാടതിയുടെയും സുപ്രീംകോടതിയുടെയും നിർദേശങ്ങള്‍ മറികടന്നാണ് ബാങ്ക് ജപ്തി നടപടി സ്വീകരിച്ചതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. റവന്യൂ റിക്കവറിക്ക് ഭീഷണി പാടില്ലെന്ന് കോടതി നിർേദശമുണ്ട്. അത് മാനിക്കാതെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഉമ്മയുടെ മൊഴിയുണ്ട്. മക്കളുടെ ആത്മഹത്യയോടെ ഏകയായ ഉമ്മക്ക് ജീവിക്കാനുള്ള മാർഗം സർക്കാർ ഒരുക്കുകയും കടം എഴുതിത്തള്ളുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജനം ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാറിന് അത് കാണാനും കേള്‍ക്കാനുമുള്ള കണ്ണും കാതും ഉണ്ടാകണമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.വായ്പാ കുടിശ്ശികയുടെ പേരിൽ ദിനേന ആയിരക്കണക്കിന് റിക്കവറി നോട്ടീസ് പ്രവഹിക്കുകയാണ്. അത് നിര്‍ത്തിവെക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.