പ്രചാരണ കമ്പനിക്ക് സർക്കാർ പണമനുവദിച്ചത് പെരുമാറ്റച്ചട്ടം നിലവിൽവന്ന ദിവസമെന്ന്; വിവാദം കനക്കുന്നു
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി 1.51 കോടി രൂപ പ്രതിഫലം അനുവദിച്ച നടപടി വിവാദത്തിൽ. കർണാടക ആസ്ഥാനമായ കമ്പനിക്കാണ് തുക അനുവദിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽവന്ന ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ജനുവരി 13ന് ചേർന്ന ഇവാല്യുവേഷൻ കമ്മിറ്റിയാണ് പ്രസേൻറഷന് ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്കോറും പരിശോധിച്ചശേഷം കമ്പനിയെ തെരഞ്ഞെടുത്തത്.
കേരള സർക്കാറിെൻറ പ്രവർത്തനങ്ങള് രാജ്യമാകമാനം പ്രചരിപ്പിക്കുന്നത് പി.ആർ ഏജൻസിയെ കണ്ടെത്താൻ ടെൻഡർ വിളിച്ചിരുന്നു. ചുരുക്കം ചില കമ്പനികളാണ് ആദ്യം പങ്കെടുത്തത്. വീണ്ടും ടെൻഡർ ചെയ്തപ്പോഴാണ് കണ്സപ്റ്റ് കമ്യൂണിക്കേഷനെ തെരഞ്ഞെടുത്തത്. 1,51,23,000 രൂപയാണ് കമ്പനി പ്രതിഫലം ആവശ്യപ്പെട്ടത്. ഈ തുക നൽകാനാണ് ഫെബ്രുവരി 26ന് ഉത്തരവിറക്കിയത്.
ജനുവരിയിൽ തന്നെ കമ്പനിയെ തെരഞ്ഞെടുക്കുകയും അവർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തെന്ന് അധികൃതർ വിശദീകരിക്കുന്നു. ഒരു വർഷത്തേക്കാണ് ടെൻഡർ. അതിനുള്ള സർക്കാർ ഉത്തരവ് നടപടിക്രമം പൂർത്തിയാക്കി ഇറക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിക്കുന്നു.
സർക്കാറിെൻറ ഭരണനേട്ടങ്ങൾ യൂടൂബിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിക്കാൻ 26.52 ലക്ഷം രൂപ സി-ഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്ക് നല്കിയ ഉത്തരവും അന്നേദിവസം ഇറങ്ങി. തുകയുടെ 50 ശതമാനം സി-ഡിറ്റിന് അനുവദിക്കുകയും ചെയ്തു. സി-ഡിറ്റ് നേരത്തെ സമർപ്പിച്ച ശിപാർശയിൽ ഇപ്പോൾ പണം അനുവദിച്ചെങ്കിലും പെരുമാറ്റച്ചട്ടം വന്നതിനാൽ ഇനി സമൂഹമാധ്യമം വഴിയുള്ള പ്രചാരണത്തിന് അനുവാദമില്ലെന്ന വിശദീകരണവും അധികൃതർ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.