ആറളം ഫാമിൽ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി
text_fieldsകണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി.ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ചവരുടെയും നോട്ടീസ് കൈപ്പറ്റിയിട്ടും ആക്ഷേപം അറിയിക്കാത്തവരുടെയും ഭൂമിയാണ് റദ്ദാക്കിയത്. 310 പേരുടെ ഭൂമിയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പുതുതായി റദ്ദാക്കിയത്. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ 30 ദിവസത്തിനകം ജില്ല കലക്ടറെ നേരിട്ട് ബോധിപ്പിക്കണം. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകള്‍ റദ്ദാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
നേരത്തെ താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കൈവശരേഖ തിരിച്ചുനല്‍കിയ 101 പേരുടെ ഭൂമി റദ്ദ് ചെയ്തിരുന്നു. ആറളം ഫാമിൽ ആകെ 1746 ഗോത്രവർഗക്കാരുടെ പട്ടയം റദ്ദാക്കാനാണ് സർക്കാർ നോട്ടീസ് നൽകിയത്. ഭൂരിഭാഗം കുടുംബങ്ങളും നോട്ടീസ് കൈപ്പറ്റി. ഇരുന്നൂറിലേറെ കുടുംബങ്ങളെ കണ്ടെത്താനായില്ല.
പട്ടയം കൈപ്പറ്റിയിട്ടും വർഷങ്ങളായി താമസിക്കാത്തവരുടെ പട്ടയമാണ് റദ്ദുചെയ്യുന്നതെന്ന് ട്രൈബൽ മിഷൻ പറയുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട പണിയർ, വയനാട്ടിലെ അടിയർ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവരുടെ ഭൂമികളാണ് നഷ്ടമാകുന്നത്. ഭൂമി റദ്ദ് ചെയ്തവരുടെ പേരുവിവരങ്ങള്‍ ആറളം സ്പെഷല്‍ യൂനിറ്റ് സൈറ്റ് മാനേജര്‍ ഓഫിസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.