സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ ഭരണകൂടത്തിന് പരിമിതിയുണ്ട് - ഹൈക്കോടതി
text_fieldsകൊച്ചി: സിനിമയിലെ വയലൻസ് രംഗങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. സിനിമകൾ വയലൻസിനെ മഹത്വവൽക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും. അത്തരം സിനിമകൾ ചെയ്യുന്ന സംവിധായകരോ, നിർമ്മാതാക്കളോ ആണ് അതേകുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. വനിതാ കമ്മീഷന്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. അടുത്തിടെ ഇറങ്ങിയ സിനിമകൾ ആളുകളെ സ്വാധിനിക്കുന്നുണ്ടെന്നവാദം സിനിമ മേഖലകളിൽ നിന്നും ഉയർന്നിരുന്നു. കൂടാതെ സിനിമ മാതൃകയാക്കി മയക്കുമരുന്നിന്റെ ഉപയോഗവും കൂടിയതായി വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ കോടതിയുടെ ഈ നിരീക്ഷണം.
സിനിമ നയരൂപീകരണത്തിന്റെ പുരോഗതി അറിയിക്കാൻ സർക്കാർ സാവകാശം തേടി. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി രേഖപെടുത്താൻ പ്രത്യേക അന്വേഷണ ടീം (എസ്.ഐ.ടി) ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മൊഴി നൽകാൻ എസ്.ഐ.ടി നിർബന്ധിക്കുന്നുവെങ്കിൽ പരാതിക്കാർക്ക് ഹൈക്കോടതിയെ നേരിട്ട് സമീപിക്കാമെന്നും കോടതി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.