ക്രമസമാധാനം നിലനിർത്താൻ സർക്കാറിന് സമയമില്ല; വിഴിഞ്ഞം അക്രമത്തിൽ വിമർശനവുമായി ഗവർണർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിൽ സർക്കാറിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നിലനിർത്താൻ സർക്കാറിന് സമയമില്ല. സർക്കാർ ബിസിനസ് നടത്തുന്നതിൽ സർക്കാറിന് താൽപര്യമില്ല. സർവകലാശാലകൾ നടത്തുന്നതിലാണ് സർക്കാറിന് താൽപര്യം. ബന്ധുക്കളുടെയും പാർട്ടിക്കാരുടെയും നിയമനത്തിന് വേണ്ടിയാണിത്.
സർവകലാശാലകളിൽ സ്വജനപക്ഷപാതം അരങ്ങേറുന്നത് എന്തുമാത്രം ലജ്ജാകരമാണെന്നും ഗവർണർ ചോദിച്ചു. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്‍റെ നിയമനത്തിൽ എണ്ണം മാത്രമല്ല താൻ ഉന്നയിച്ചതെന്നും ചോദ്യത്തിന് ഉത്തരമായി ഗവർണർ പറഞ്ഞു.
താൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ആറോ ഏഴോ പേരാണ് പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്നത്. കേരളത്തിലെപോലെ 25 പേരടങ്ങിയ സൈന്യത്തെ നിയമിക്കാറില്ല. രണ്ടുവർഷം പ്രവർത്തിച്ചാൽ ജീവിതകാലം മുഴുവൻ പെൻഷൻ നൽകുന്നതാണ് ഇവിടത്തെ രീതിയെന്നും ഗവർണർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.