കുതിരവട്ടത്ത് കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈകോടതിയിൽ. നാലു പേർ വീതം പകലും രാത്രിയും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെ കൂടി നിയമിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച നടക്കുമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് സതീഷ് നൈനാൻ മാറ്റി.
മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അടുത്തിടെ നാലു പേർ ചാടിപ്പോയ വിവരം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് വിഷയത്തിൽ സിംഗിൾ ബെഞ്ച് ഇടപെട്ടത്. 470 അന്തേവാസികളുള്ള ആശുപത്രിയിൽ നാലു താൽക്കാലിക സെക്യൂരിറ്റി ജീവനക്കാർ മാത്രമാണുള്ളതെന്നും ഇവരിൽ മൂന്നു പേർക്ക് പകലും ഒരാൾക്ക് രാത്രിയുമാണ് ഡ്യൂട്ടിയെന്നും അമിക്കസ് ക്യൂറി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.