സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ നിയമനിർമാണത്തിന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. മഹാരാഷ്ട്ര സർക്കാർ നടപ്പാക്കിയ നിയമത്തിെൻറ മാതൃകയിലാണിത്. ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചു. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ വിരമിക്കും മുമ്പ് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന വിമർശനം ഉയർന്നിട്ടും സർക്കാർ മുന്നോട്ട് പോകുകയാണ്.
സംസ്ഥാനത്ത് സ്വർണക്കടത്തും തട്ടിക്കൊണ്ടുപോകലും വ്യാപകമായ സാഹചര്യത്തിലാണ് നിയമ നിർമാണം ഉദ്ദേശിക്കുന്നതെന്നാണ് അന്നത്തെ ഡി.ജി.പി വിശദീകരിച്ചത്. നിയമനിർമാണത്തിനെ മുഖ്യമന്ത്രി പിണറായി വിജയനും ന്യായീകരിച്ചിരുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഒാഫിസിൽ നിന്ന് പുറത്തിറക്കിയ വാർത്തകുറിപ്പും സർക്കാർ നിയമനിർമാണവുമായി മുന്നോട്ടുതന്നെയെന്ന് വ്യക്തമാക്കുന്നു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് ഫലപ്രദമായ നിയമ നിർമാണം വേണമെന്നെ നിർദേശം പല കോണുകളിൽനിന്നും ഉയർന്നതിനാൽ നിർദേശങ്ങൾ പരിശോധിക്കാൻ സമിതി രൂപവത്കരിെച്ചന്നാണ് വാർത്തകുറിപ്പ്. ചീഫ് സെക്രട്ടറി വി.പി. േജായ്, ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, നിയമ സെകട്ടറി വി. ഹരിനായർ, മുൻ അഡീഷനൽ എ.ജി അഡ്വ. കെ.കെ. രവീന്ദ്രനാഥ് എന്നിവരുൾപ്പെട്ടതാണ് സമിതി.
എന്നാൽ നിയമനിർമാണ നീക്കത്തിൽ വിവാദങ്ങളൊഴിവാക്കാൻ മുൻകൂർ ജാമ്യമെടുക്കുന്ന പ്രയോഗവും വാർത്തകുറിപ്പിലുണ്ട്. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവിലില്ലെന്നും പ്രചരിക്കുന്ന വാർത്ത വസ്തുത വിരുദ്ധമാണെന്നും ഇതിൽ പറയുന്നു.
ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കുമേൽ ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടാകില്ലെന്നും വിശദീകരിക്കുന്നുണ്ട്. അതേസമയം ഇത്തരത്തിൽ നിയമം നടപ്പാക്കിയ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിലവിൽ സംസ്ഥാനത്ത് കാപ്പ നിയമം നിലവിലുണ്ട്. അത് നടപ്പാക്കുന്നതിൽ തന്നെ നിരവധി ആക്ഷേപം നിലനിൽക്കെയാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.