മുന്നോക്ക സംവരണം നടപ്പാക്കാൻ സർക്കാറിന് അമിത താൽപര്യം; പ്രക്ഷോഭം തുടങ്ങുമെന്ന് സമസ്ത
text_fieldsതിരുവനന്തപുരം: മുന്നോക്ക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് സമസ്ത. ഉദ്യോഗസ്ഥ പിൻബലത്തോടെ സർക്കാർ അന്യായം ചെയ്യുകയാണ്. മുന്നോക്ക സംവരണം നടപ്പിലാക്കാൻ സർക്കാറിന് അമിത താൽപര്യമാണെന്നും സമസ്ത നേതാക്കൾ കുറപ്പെടുത്തി.
സാമുദായിക സംവരണത്തെ തളർത്താനുള്ള നീക്കമാണ് നടക്കുന്നത്. സമൂഹത്തിൻെറ നീതിപൂർവമായ അവകാശ പോരാട്ടത്തെ അട്ടിമറിക്കാനുള്ള പ്രസ്താവനകളും നീക്കങ്ങളുമാണ് സി.പി.എം നടത്തുന്നത്. മുസ്ലിം കോർഡിനേഷനും പിന്നോക്ക സംഘടനകളും നടത്തുന്ന സമരം നയിക്കുന്നത് ജമാ അത്തെ ഇസ്ലാമി ആണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ വാദം ശരിയല്ലെന്നും സമസ്ത വ്യക്തമാക്കി.
സർക്കാറിനെതിരെ നടക്കുന്ന സമരത്തിൻെറ ആദ്യ പടിയായി മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും നേരിൽ കാണും. തുടർന്ന് നവംബർ രണ്ടിന് കോഴിക്കോട് വച്ച് അവകാശ പ്രഖ്യാപന കൺവെൻഷൻ നടത്തും. ആറിന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പത്ത് ലക്ഷം ഒപ്പുകൾ േശഖരിച്ച് സർക്കാറിന് സമർപ്പിക്കാൻ തീരുമാനിച്ചതായും സമസ്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.