പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ കെ.സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കുന്നു -ബി.ജെ.പി
text_fieldsതിരുവനന്തപുരം: ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ക്രൈംബ്രാഞ്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ.
കെ.സുരേന്ദ്രനെതിരായ കള്ളക്കേസ് ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ല. സുന്ദര താൻ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തിയിട്ടും സർക്കാർ കേസ് എടുക്കുകയായിരുന്നു.
ആലുവയിലുള്ള സി.പി.എം പ്രവർത്തകനായ സുരേഷാണ് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സി.പി.എം ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സുന്ദര ജോലി ചെയ്യുന്നത് സി.പി.എമ്മിന്റെ സഹകരണ സ്ഥാപനത്തിലാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും റിബലായി മത്സരിക്കുന്ന സുന്ദരയെ സ്പോൺസർ ചെയ്യുന്നത് സി.പി.എമ്മും ലീഗും ചേർന്നാണെന്നും പി.സുധീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.