സർക്കാർ ഉത്തരവിറങ്ങി; 56,935 പ്ലസ് വൺ സീറ്റ് വർധിക്കും
text_fieldsതിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മൂന്ന് ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും പ്ലസ് വൺ സീറ്റ് വർധന അനുവദിച്ചുള്ള ഉത്തരവിറങ്ങി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറികളിലാണ് 30 ശതമാനം സീറ്റ് വർധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയർസെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു.
എയ്ഡഡ് സ്കൂളുകൾ ആവശ്യെപ്പടുന്നപക്ഷം പത്ത് ശതമാനം സീറ്റ് കൂടി വർധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിലാണ് 20 ശതമാനം സീറ്റ് വർധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവർഷം താൽക്കാലികമായി അനുവദിച്ച 79 ഉൾപ്പെടെ 81 ബാച്ചുകൾ ഇൗ വർഷവും തുടരാനും സർക്കാർ ഉത്തരവിലൂടെ അനുമതിയായി.
ഇതുവഴി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറികളിലായി പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണം 3,61,307ൽ നിന്ന് 4,18,242 ആയി. ആനുപാതിക സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും വഴി 56,935 സീറ്റുകളാണ് വർധിച്ചത്.
വർധിച്ച സീറ്റുകൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിെൻറ ഒന്നാം അലോട്ട്മെൻറ് മുതൽ ലഭ്യമാകും. 4,18,242 സീറ്റുകളിൽ 2,87,133 സീറ്റുകളാണ് ഏകജാലക പ്രവേശന രീതിയിൽ മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്. 37,918 സീറ്റുകൾ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് േക്വാട്ടയിലും 31,244 സീറ്റ് കമ്യൂണിറ്റി േക്വാട്ടയിലും 54,542 എണ്ണം അൺ എയ്ഡഡ് സ്കൂളുകളിലുമാണ്.
7405 സീറ്റുകൾ സ്പോർട്സ് േക്വാട്ടയിലാണ്. വർധന വഴി സർക്കാർ സ്കൂളുകളിലെ സീറ്റ് 1,74,110 ഉം എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയരും. കഴിഞ്ഞ വർഷം അനുവദിച്ച 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് േകാമേഴ്സ് ബാച്ചുകളുമാണ് ഇത്തവണയും താൽക്കാലികമായി തുടരുക. രണ്ട് സയൻസ് ബാച്ചുകളും ഒന്ന് വീതം ഹ്യുമാനിറ്റീസ്, േകാമേഴ്സ് ബാച്ചുകൾ ഷിഫ്റ്റ് ചെയ്തതും ഇൗ വർഷവും തുടരും.
ഇതിനുപുറമെ കണ്ണൂർ കെ.എൻ.എം പരിയാരം സ്മാരക സ്കൂളിൽ േകാമേഴ്സ് ബാച്ചും ഹ്യുമാനിറ്റീസ് ബാച്ചും ഇൗ വർഷം താൽക്കാലികമായി അനുവദിച്ചിട്ടുണ്ട്. സീറ്റ് വർധന വരുത്തിയിട്ടും മലപ്പുറം ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളുടെ എണ്ണവുമായുള്ള അന്തരം ഉയർന്നുനിൽക്കുകയാണ്. ജില്ലയിൽ ഇൗ വർഷം 77,691 പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ആനുപാതിക സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും വഴി ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 53,225ൽ നിന്ന് 63,875 ആയി ഉയർന്നിട്ടുണ്ടെങ്കിലും 13,816 സീറ്റിെൻറ കുറവ് നിലനിൽക്കുന്നു.
ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് ആകെ ലഭ്യമായ (അൺ എയ്ഡഡ് ഉൾപ്പെടെ) സീറ്റുകൾ, മെറിറ്റ് സീറ്റ്, എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം എന്നിവ ക്രമത്തിൽ:
തിരുവനന്തപുരം- 37665, 26074, 34039
കൊല്ലം- 31182, 22074, 30534
പത്തനംതിട്ട- 14781, 9815, 10437
ആലപ്പുഴ- 22639, 15695, 21879
കോട്ടയം- 22208, 13955, 19393
ഇടുക്കി- 11867, 7925, 11294
എറണാകുളം- 37889, 24354, 31780
തൃശൂർ- 38126, 25884, 35671
പാലക്കാട്- 34387, 25698, 38972
മലപ്പുറം- 63875, 43930, 77691
കോഴിക്കോട്- 40962, 29206, 43496
വയനാട്- 10796, 8654, 11946
കണ്ണൂർ- 34292, 27279, 35167
കാസർകോട്- 17573, 13995, 19658
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.