കെട്ടിട നികുതി ഇളവ് വേണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം സർക്കാർ തള്ളി
text_fieldsഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ ആവശ്യം റവന്യു വകുപ്പ് തള്ളി. കിഴക്കമ്പലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്നായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.എന്നാൽ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടമെന്നും ജനങ്ങളിൽ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കൾ നൽകുന്നതെന്നും അതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് ഇരുപത്തഞ്ചിൽ സ്ഥിതി ചെയ്യുന്നതാണ് ഈ കെട്ടിടം. സാബു സർക്കാറിനെ സമീപിച്ചതിന് പിന്നാലെ കുന്നത്തുനാട് തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അരി, പഞ്ചസാര, പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടം. പ്രദേശവാസികളിൽ നിന്നും നിശ്ചിത തുക ഈടാക്കി വിൽപ്പന നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കെട്ടിട നികുതിയിളവ് നൽകേണ്ടതില്ലെന്നുമാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയത്. 50 ശതമാനത്തോളം വിലയാണ് ഭക്ഷ്യ വസ്തുക്കൾക്ക് ട്വിന്റി ട്വിന്റി ഈടാക്കുന്നത്. എന്നാൽ, ഇത് സൗജന്യമായി നൽകുന്നതായി കണക്കാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് സാബു എം ജേക്കബിന്റെ ആവശ്യം തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.