സ്വപ്നയുടെ അറസ്റ്റ് തൽക്കാലം ഇല്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: നയതന്ത്ര സ്വർണക്കടത്ത് സംബന്ധിച്ച വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് തൽക്കാലം ഉണ്ടാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്നക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന് ഭയക്കേണ്ടതില്ലെന്ന് സർക്കാറിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് വിജു എബ്രഹാം മാറ്റി. നേരത്തേ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കി ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷം ജാമ്യമില്ലാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.