ദത്ത് വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: പേരൂർക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ അവരറിയാതെ ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയ കേസില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന നിലപാടിൽ സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ഉത്തരം നേടിയ ചോദ്യത്തിന് വനിത ശിശുവികസന വകുപ്പാണ് വിചിത്രമായ ഈ മറുപടി നൽകിയത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ് റിപ്പോര്‍ട്ട് പൂഴ്ത്തുന്നതെന്ന് കുട്ടിയുടെ മാതാവ് അനുപമ പ്രതികരിച്ചു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിെൻറ പരിധിയില്‍ വരുന്നതാണെന്നും നിയമപ്രകാരം അത് കൈമാറേണ്ടിവരുമെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ നവംബര്‍ 24 നാണ് മന്ത്രി വീണ ജോര്‍ജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാൽ, ഈ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും പരസ്യപ്പെടുത്തുന്നത് ബാലനീതി നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് വിവരാവകാശ അപേക്ഷക്ക് മറുപടി ലഭിച്ചത്.
ഡയറക്ടറുടെ അന്വേഷണത്തിൽ ശിശുക്ഷേമസമിതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായ പരാമർശമുണ്ടായിരുന്നു. എന്നാൽ, അത്തരത്തിലുള്ള വീഴ്ചകളൊന്നുമുണ്ടായില്ലെന്നാണ് സർക്കാറും സി.പി.എം നേതൃത്വവും പ്രതികരിച്ചിരുന്നത്. അതിനാൽ റിപ്പോർട്ട് പുറത്തുവന്നാൽ അത് സർക്കാറിെൻറ വാദങ്ങൾക്ക് വിരുദ്ധമാകുമെന്നതിനാലാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.