Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉർദു ഭാഷ...

ഉർദു ഭാഷ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം -വി.ഡി.സതീശൻ

text_fields
bookmark_border
ഉർദു ഭാഷ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം -വി.ഡി.സതീശൻ
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​പ്ര​ക്ഷോ​ഭ​ത്തി​നും രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​ക്കും നി​ര​വ​ധി സം​ഭാ​വ​ന ചെ​യ്ത ഉ​ർ​ദു ഭാ​ഷ ഇ​ല്ലാ​താ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ ഉ​ർ​ദു ഭാ​ഷാ പ​ഠ​നം നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ‘ഉ​ർ​ദു ഭാ​ഷാ പ​ഠ​നം ; അ​വ​ഗ​ണ​ന​ക്കെ​തി​രെ’ കേ​ര​ള ഉ​ർ​ദു ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​യു.​ടി.​എ ) സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​ഷ്ക​രി​ക്കാ​ൻ​വേ​ണ്ടി നി​ർ​ത്തി​വെ​ച്ച ഡി​പ്ലോ​മ ഇ​ൻ ലാം​ഗ്വേ​ജ് എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ൽ.​ഇ.​ഡി) പു​ന​രാ​രം​ഭി​ക്കു​ക, ത​ല​ശ്ശേ​രി, കോ​ഴി​ക്കോ​ട് ഗ​വ.​ടീ​ച്ച​ർ ട്രെ​യി​നി​ങ് കോ​ള​ജു​ക​ളി​ൽ മ​തി​യാ​യ സീ​റ്റോ​ട് കൂ​ടി ഉ​ർ​ദു ബി.​എ​ഡ് കോ​ഴ്സ് ആ​രം​ഭി​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ ഉ​ർ​ദു പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം വി​പു​ല​പ്പെ​ടു​ത്തു​ക, പാ​ർ​ട്ട്​ ടൈം ​അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, കെ-​ടെ​റ്റ് കാ​ര​ണം കാ​ണി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യാ​തി​രി​ക്കു​ക, സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഉ​ർ​ദു ക​ലോ​ത്സ​വം ഉ​ൾ​പ്പെ​ടു​ത്തു​ക, ഭാ​ഷാ അ​ധ്യാ​പ​ക​ർ​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കു​ക, ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഉ​ർ​ദു ത​സ്തി​ക​ക​ൾ ഉ​ട​ൻ നി​ക​ത്തു​ക, എ​സ്.​സി.​ഇ.​ആ​ർ.​ടി​യി​ൽ ഉ​ർ​ദു റി​സ​ർ​ച് ഓ​ഫി​സ​റെ നി​യ​മി​ക്കു​ക, കോ​ള​ജു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഉ​ർ​ദു അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​യു.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ: ​കെ.​പി. ഷം​സു​ദ്ദീ​ൻ തി​രൂ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ, പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, ട്ര​ഷ​റ​ർ എ​ൻ. ബ​ഷീ​ർ, സ​ലാം മ​ല​യ​മ്മ, ടി.​എ. റ​ഷീ​ദ് പ​ന്ത​ല്ലൂ​ർ, സി.​വി.​കെ. റി​യാ​സ്, സി.​എം. ല​ത്തീ​ഫ്, ന​ജീ​ബ് മാ​ന്നാ​ർ, എം.​പി. സ​ത്താ​ർ അ​ര​യ​ങ്കോ​ട്, സി. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, ലെ​ഫ്റ്റ​ന​ന്റ് പി. ​ഹം​സ, യു.​കെ. നാ​സ​ർ, പി.​കെ. ഷം​സീ​ർ, ജി​ജി കെ.​ജെ തൃ​ശൂ​ർ, നൗ​ഷാ​ദ് കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Urdu languageVD Satheesan
News Summary - The government should abandon the move to eliminate the Urdu language -V.D.Sathisan
Next Story