കേരളത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിന് സർക്കാർ പദ്ധതി തയാറാക്കണം -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: ചികിത്സ ഏറെ ചെലവേറിയതും സ്വകാര്യ ആരോഗ്യമേഖല കൂടുതൽ ചൂഷണം നിറഞ്ഞതുമായി മാറിയ സാഹചര്യത്തിൽ പൊതു ആരോഗ്യമേഖലയെ സർക്കാർ സമഗ്രമായി വികസിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇതിനായി അധുനിക മെഡിക്കൽ ഉപകരണങ്ങളും നൂതന ചികിത്സാ സൗകര്യങ്ങളും ഏർപെടുത്തി സർക്കാർ മെഡിക്കൽ കോളജുളെയും പൊതു ജനാരോഗ്യാ കേന്ദ്രങ്ങളെയും വികസിപ്പിക്കാൻ സമഗ്ര പദ്ധതി നടപ്പിലാക്കണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു. തിരുവനന്തപുരം ആർ.സി.സി- മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് 'വെൽഫെയർ പാർട്ടി-ജനകീയ ആംബുലൻസ്' സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ മെഡിക്കൽ കോളജുകളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും സ്റ്റാഫ് പാറ്റേണും അവർക്കുള്ള സൗകര്യങ്ങളും കാലോചിതമായി പരിഷ്കരിക്കണം. ആരോഗ്യ മേഖലയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി കാര്യക്ഷമായി നടക്കുന്നില്ല. പല സ്വകാര്യ ആശുപത്രികളിലും കുടിശ്ശിക ന്യായം പറഞ്ഞ് ആയുഷ്മാൻ ഇൻഷൂറൻസ് കാർഡുകൾ സ്വീകരിക്കുന്നില്ല. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് ഇടപെടണം.
ആർ.സി.സിയിലെ രോഗികൾക്ക് കാര്യണ്യ പദ്ധതിയിൽ നൽകുന്ന ചികിത്സക്ക് 5 ലക്ഷം രൂപ വരെ എന്ന പരിധി സർക്കാർ എടുത്തു കളയണം. ചെലവേറിയ ആർ.സി.സിയിലെ ചികിത്സ ചെലവ് കാര്യണ്യ പദ്ധതിയിൽ പൂർണ്ണമായും അനുവദിക്കാൻ കേരള സർക്കാർ സംവിധാനമുണ്ടാക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
റീജണൽ കാൻസർ സെന്റർ, ശ്രീചിത്ര, മെഡിക്കൽ കോളേജ് തുടങ്ങിയവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകരായ സിസ്റ്റർ സൂസൻ, യൂസുഫ്, സുരേഷ് നന്മ, മോഹൻ പ്രചോദന എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെൽഫെയർ പാർട്ടി സേവന വിഭാഗം കൺവീനർ കൂടിയായ സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ, ജില്ലാ ജനറൽ സെക്രട്ടറി മഹബൂബ് ഖാൻ പൂവാർ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ബിലാൽ വള്ളക്കടവ്, ടീം വെൽഫെയർ ആർ.സി.സി - മെഡിക്കൽ കോളജ് യൂണിറ്റ് കോഡിനേറ്റർ ഷാജി അട്ടക്കുളങ്ങര, സേവനവിഭാഗം ജില്ലാ കോഡിനേറ്റർ എൻ.എം അൻസാരി, എം.കെ ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.