10 പേർ പങ്കെടുത്ത മുൻ ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് ചടങ്ങിന് സർക്കാർ ചെലവഴിച്ചത് 1.22 ലക്ഷം രൂപ
text_fieldsകൊച്ചി: മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്‍റെ യാത്രയയപ്പ് പാർട്ടിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1,22,420 രൂപ. പത്തുപേർ മാത്രം പങ്കെടുത്ത പരിപാടിക്ക് വേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. ഒരാൾക്ക് ഏകദേശം 12,250 രൂപ എന്ന നിലയിലാണ് ചെലവ്.
കോവളം ലീല ഹോട്ടലിലായിരുന്നു പരിപാടി. 1,19,770 രൂപ ഹോട്ടലിലേക്കും പത്തുപേർ പങ്കെടുത്ത പരിപാടിക്കുള്ള ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്തതിന് 2650 രൂപയും ചെലവാക്കിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കീഴ്വഴക്കമില്ലാത്ത ഇത്തരമൊരു യാത്രയയപ്പിനെതിരെ ആദ്യഘട്ടത്തിൽ തന്നെ വിമർശനമുയർന്നിരുന്നു.
വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിലാണ് പൊതുഭരണ വകുപ്പ് കണക്കുകൾ വ്യക്തമാക്കിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം അനാവശ്യ ചെലവുകളെന്ന് എം.കെ. ഹരിദാസ് പറഞ്ഞു. എസ്. മണികുമാറിനെ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനാക്കാനുള്ള തീരുമാനവും വിവാദത്തിലായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.