കാപ്പ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു
text_fieldsകോട്ടയം: നിരന്തര കുറ്റവാളികൾക്ക് കാപ്പ ചുമത്തിയ ജില്ല പൊലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. ജില്ലയിലെ നിരന്തര കുറ്റവാളികളായ വാഴപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ വിനീഷ് (32), നീണ്ടൂർ പ്രാവട്ടം മടത്തിൽപറമ്പിൽ വീട്ടിൽ അനിൽകുമാർ (33) എന്നിവരെ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു.
ഇതിനെതിരെ ഇവർ കാപ്പ ഉപദേശകസമിതിയിൽ അപ്പീലിന് പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പ ചുമത്തിയ പൊലീസിന്റെ നടപടി സമിതി ശരിവെക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയുമായിരുന്നു.
വിനീഷ് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലും, അനിൽകുമാർ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.