അനൗൺസറെ പരിഭാഷക്ക് നിയോഗിച്ച് ഗവർണർ
text_fieldsഓച്ചിറ: കേരള തണ്ടാൻ മഹാസഭാ കേന്ദ്ര കാര്യാലയ ശിലാസ്ഥാപനസമ്മേളനത്തിൽ പരിപാടി വിശദീകരിച്ച യുവതിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി തന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്യാനുള്ള ചുമതല ഏൽപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗവർണറെ ഇംഗ്ലീഷിൽ അഭിസംബോധന ചെയ്തപ്പോൾ യുവതിയെ സ്റ്റേജിലേക്ക് അദ്ദേഹം വിളിക്കുകയായിരുന്നു.
തണ്ടാൻ മഹാസഭ ഭാരവാഹിയായ കൃഷ്ണപുരം സ്വദേശി ജയലാലിന്റെ മകൾ ഹരിതയാണ് അൽപം ആശങ്കയോടെയാെണങ്കിലും ഗവർണറുടെ കൂടെ നിന്ന് പ്രധാന ഭാഗങ്ങൾ പരിഭാഷപ്പെടുത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ മൂന്നാം വർഷ ബി.ഡി.എസ് വിദ്യാർഥിയാണ്. ആദ്യമായാണ് ഒരുവേദിയിൽനിന്ന് പ്രസംഗം പരിഭാഷപ്പെടുത്തുന്നതെന്ന് ഹരിത പറഞ്ഞു. പ്രസംഗം തീർന്നയുടൻ സെറ്റ് സാരിയും രാജ്ഭവന്റെ ഡയറിയും പേനയും നൽകിയാണ് ഹരിതയെ സ്റ്റേജിൽ നിന്ന് ഗവർണർ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.