ക്ഷീര സംഘം സഹകരണ ബില്ലിലും ഗവര്‍ണറുടെ ഉടക്ക്
text_fieldsതിരുവനന്തപുരം: മിൽമ ഭരണം പിടിക്കാൻ സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്ലിൽ ഗവർണർ ഒപ്പിടുമോ എന്നതിൽ ഇനിയും വ്യക്തതയില്ല. ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.
ഇത് ജനാധിപത്യ വിരുദ്ധമാകുമെന്നാണ് ഗവർണറുടെ നിലപാട്. സംസ്ഥാന ഭരണസംവിധാനമുപയോഗിച്ച് സഹകരണസംഘം ഭരണത്തില്‍ പിടിമുറുക്കുന്നതിനുള്ള നടപടിയായാണ് ഇതിനെ രാജ്ഭവന് കാണുന്നത്.
വിഷയത്തിൽ ഗവർണർ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമായതോടെ മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് വിശദീകരണം നൽകി. എന്നാൽ ബില്‍ അംഗീകരിക്കുമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്‍കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.