Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരി​​ങ്കൊടിയുമായി...

കരി​​ങ്കൊടിയുമായി പ്രതിഷേധത്തിന് വന്നാൽ ഇനിയും വാഹനത്തിൽനിന്നിറങ്ങുമെന്ന് ഗവർണർ

text_fields
bookmark_border
കരി​​ങ്കൊടിയുമായി പ്രതിഷേധത്തിന് വന്നാൽ ഇനിയും വാഹനത്തിൽനിന്നിറങ്ങുമെന്ന് ഗവർണർ
cancel

തിരുവനന്തപുരം: കരി​​ങ്കൊടിയുമായി പ്രതിഷേധത്തിന് വന്നാൽ ഇനിയും വാഹനത്തിൽനിന്നിറങ്ങുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാത്ത സർക്കാർ, മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ അദ്ഭുതമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മൂന്നു തവണ തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. എസ്.എഫ്.ഐ പ്രവർത്തകർ കാറിൽ അടിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ല. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് 48 കേസുകളിൽ പ്രതിയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സർവകലാശാലകളിൽ ചെയ്യുന്നത്. സെനറ്റിലേക്ക് നാമനിർദേശം ചെയ്യാനുള്ള ആളു​കളുടെ പേരുകൾ തനിക്ക് പലവഴിക്ക് കിട്ടും. സർവകലാശാലകളിൽ സർക്കാരിന് രാഷ്ട്രീയമായി ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതിനിടെ സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. ഗവര്‍ണര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ എ.കെ.ജി സെന്ററിന് മുമ്പിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ഡിസംബർ 21ന് ഗവർണർ രാജ്ഭവനിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയും എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നായിരുന്നു വിമാനത്താവളത്തിലെത്തിയ ഗവർണറുടെ പ്രതികരണം. നേരത്തെ, കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ ദിവസങ്ങൾ നീണ്ട പ്രതിഷേധം എസ്.എഫ്.ഐ സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIArif Mohammed Khan
News Summary - The governor said that if comes with black flag, will come outside of the vehicle
Next Story