ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: ഹിജാബ് സ്ത്രീകളുടെ പുരോഗതി തടയാനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വകാര്യ ചാനലുകൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗവർണറുടെ പ്രതികരണം. സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് ഖുർആൻ നിർദേശിക്കുന്നില്ല. വിലക്കുകൾ സ്ത്രീകളുടെ പുരോഗതി തടയാനാണ്. വിദ്യാലയങ്ങൾക്ക് യൂനിഫോം തീരുമാനിക്കാം.
ഹിജാബിനായി വാദിക്കുന്ന പെൺകുട്ടികൾ കടുംപിടിത്തം ഉപേക്ഷിക്കണം. കർണാടകയിലെ ഹിജാബ് വിവാദം ഷബാനു കേസ് അട്ടിമറിച്ചവരുടെ ഗൂഢാലോചനയാണ്. മുസ്‍ലിം സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിക്കുന്നത് തെറ്റാണ്. സമുദായത്തെ ന്യൂനപക്ഷമെന്ന് വിളിച്ച് മാറ്റിനിർത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്.
ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ട്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാർ. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.
സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.1986 മുതൽ മുസ്‍ലിം ലീഗ് എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുർആനിനെതിരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുർആനിലുള്ളതാണ് പറയുന്നതെന്നും ഗവർണർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.