ഗവർണർ പ്രവർത്തിച്ചതും ചട്ടവിരുദ്ധമായി; മന്ത്രി രാജിവെക്കണമെന്ന് കെ. ബാബു
text_fieldsകൊച്ചി: കണ്ണൂർ വി.സി നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഗവർണർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും സമ്മർദങ്ങൾക്കു വഴങ്ങി അദ്ദേഹം ഒപ്പിടാൻ പാടില്ലായിരുന്നുവെന്നും കെ. ബാബു എം.എൽ.എ കുറ്റപ്പെടുത്തി. ഗുരുതര ചട്ടലംഘനം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം. ഇക്കാര്യത്തിൽ ഗവർണർ നടപടിയെടുക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഗവർണർക്ക് ഒരു മന്ത്രി കത്തെഴുതാൻ പാടില്ല. അതിൽ തന്നെ ടു ദ ഗവർണർ എന്നാണ് അഭിസംബോധന. പ്രീതിയും പക്ഷപാതിത്വവും കൂടാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അതിെൻറ ലംഘനമാണ് നടത്തിയത്. കഴിഞ്ഞ പിണറായി സർക്കാറിെൻറ കാലത്ത് ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, കെ.ടി. ജലീൽ എന്നിവരൊക്കെ രാജിവെച്ചത് സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനെ തുടർന്നാണ്.
ഏരിയ കമ്മിറ്റിയിൽ ആളെയെടുക്കുന്നതു പോലെയാണ് ഇന്ന് സർവകലാശാലകളിൽ ഉൾപ്പെടെ നിയമനം. മന്ത്രി തന്നെ വ്യാജബിരുദത്തിെൻറ ആളാണ്. ഉളുപ്പുണ്ടെങ്കിൽ കണ്ണൂർ വി.സി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.