Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2021 10:25 PM IST Updated On
date_range 23 Feb 2021 10:25 PM ISTവിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി 17 ലക്ഷം വരെയാക്കി
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ സർവിസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരുടെ പരമാവധി ഗ്രാറ്റ്വിറ്റി 14ൽ നിന്ന് 17 ലക്ഷമായി ഉയർത്തി. ഏപ്രിൽ ഒന്നു മുതൽ ഇതിന് പ്രാബല്യമുണ്ടാകും. സർക്കാർ പുറത്തിറക്കിയ പെൻഷൻ പരിഷ്കരണ ഉത്തരവിൽ ഇത് വ്യക്തമാക്കി.
പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 500 രൂപയാക്കി. കുറഞ്ഞ പെൻഷൻ 11500 രൂപയും കൂടിയ പെൻഷൻ 83,400 രൂപയുമാണ്. പരമാവധി കുടുംബ പെൻഷൻ 50,040 രൂപ.
2019 ജൂലൈ ഒന്നു മുതലാണ് പരിഷ്കരണത്തിന് പ്രാബല്യം. 80 കഴിഞ്ഞവർക്ക് 1000 രൂപ അധികം അനുവദിക്കും. ഇതിൽ ഉടൻ ഉത്തരവിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story