ഡി.വൈ.എഫ്.ഐയുടെ 'പൊതിച്ചോറ്' പദ്ധതിയെ പ്രശംസിച്ച് ദ ഗാർഡിയൻ
text_fieldsതിരുവനന്തപുരം: ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ . 'Caste out: how Kerala’s food parcel scheme tackles poverty and prejudice' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പദ്ധതിയെ സംബന്ധിച്ച് വിശദമായി പരാമർശിക്കുന്നത്.
സൗജന്യ ഭക്ഷണവിതരണമില്ലാത്ത ഇന്ത്യൻ ആശുപത്രികളിലെ 40,000ത്തോളം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്ക് ഡി.വൈ.എഫ്.ഐ പദ്ധതി ആശ്വാസം പകരുന്നുവെന്ന് ഗാർഡിയൻ പറയുന്നു. കമ്യൂണിറ്റി കിച്ചനുകളിലൂടെയല്ലാതെ ഓരോ വീട്ടിലും ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് വിതരണം ചെയ്യുന്നതെന്നാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും ചൂണ്ടിക്കാട്ടുന്നു.
2017ൽ 300 പാഴ്സലുകളുമായി തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്. താഴ്ന്ന ജാതിക്കാർ സ്കൂളിൽ ഭക്ഷണം പാകം ചെയ്തുവെന്നതിന്റെ പേരിൽ ഉയർന്ന ജാതിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്ന രാജ്യത്താണ് ഇത്തരമൊരു മാതൃകയെന്നും ഗാർഡിയൻ പറയുന്നു. മതം, ജാതി തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവിഭാഗം വീടുകളിൽ നിന്നും തയാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ലേഖനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.