Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായുടെ കടിയേറ്റ...

നായുടെ കടിയേറ്റ വിദ്യാർഥിനിയു​ടെ ആരോഗ്യനില മാറ്റമില്ല

text_fields
bookmark_border
dog bite
cancel

ഗാന്ധിനഗർ (കോട്ടയം): നായുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട്​ പ്രതികരിച്ചു തുടങ്ങിയിട്ടു​ണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന്​ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു.

പുണെ വൈറോളജി ലാബിലേക്ക്​ അയച്ച സാമ്പിളുകളുടെ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിനുശേഷം മെഡിക്കൽ ബോർഡ് കൂടി ചികിത്സ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട റാന്നി കൂനംകര ഷീല ഭവനിൽ ഹരീഷ്​- രജനി ദമ്പതികളുടെ മൂത്ത മകൾ അഭിരാമിയാണ് (12) ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായുടെ കടിയേറ്റത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച്​ മൂന്ന് ഡോസ് പ്രതിരോധ കുത്തിവെപ്പ്​ എടുത്തിരുന്നു. എന്നാൽ, കടിയറ്റ കണ്ണിന്‍റെ ഭാഗത്ത്​ അണുബാധയുണ്ടാകുകയും ഇത്​ തലച്ചോറിനെ ബാധിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച മുതൽ കുട്ടി വെന്‍റിലേറ്ററിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog bite
News Summary - The health status of the student who was bitten by the dog
Next Story