ചൂട് അസഹനീയം; ദിവസ വിൽപന 50 ലക്ഷം ലിറ്റർ കുപ്പിവെള്ളം
text_fieldsകൊച്ചി: പതിവ് വേനൽക്കാലം എത്തുംമുമ്പേ ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ കുപ്പിവെള്ളം വിൽപനയും കുതിച്ചുയരുന്നു. ഡിസംബർ അവസാനം ചൂട് കനത്തുതുടങ്ങിയതോടെ പ്രതിദിന വിൽപന ശരാശരി 50 ലക്ഷം ലിറ്ററിലേക്ക് ഉയർന്നതായാണ് വ്യാപാരികൾ നൽകുന്ന കണക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികളുടെ വിൽപന കൂടാതെയാണിത്. സീസണല്ലാത്ത ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്.
ഏറ്റവും കൂടുതൽ ആവശ്യക്കാർ-20 ലിറ്റർ കുപ്പി (60 രൂപ)
സംസ്ഥാനത്തെ കുപ്പിവെള്ള ഉൽപാദന യൂണിറ്റുകൾ: 260 (സജീവമായി പ്രവർത്തിക്കുന്നത്: 160-180)
⊿ഫ്ലാറ്റുകൾ, ഓഫിസുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലും ചെലവാകുന്നത്.
അര ലിറ്റർ, ഒരു ലിറ്റർ കുപ്പി
⊿ ട്രെയിൻ-ബസ് യാത്രക്കാർ, ആശുപത്രികളിലെത്തുന്നവർ, നിർമാണ മേഖലയിൽ പണിയെടുക്കുന്നവർ, പൊതുപരിപാടികളുടെ സംഘാടകർ
⊿ജൂൺ, ജൂലൈ മാസങ്ങളിൽ ബാറുകളിലും കടലോര പ്രദേശങ്ങളിലുമായി വിൽപന ചുരുങ്ങും. (കിണർവെള്ളം ഉപയോഗിക്കാൻ കഴിയാത്തതാണ് ആ സമയത്ത് കടലോര പ്രദേശങ്ങളിലെ കുടുംബങ്ങൾ 20 ലിറ്റർ കുപ്പിവെള്ളത്തെ ആശ്രയിക്കാൻ കാരണം)
നിലവാരം, നിയമം
● ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ) കുപ്പിവെള്ള നിർമാണ കമ്പനികൾക്ക് ലൈസൻസ് നൽകുന്നത്.
● ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സിന്റെ (ബി.ഐ.എസ്) ഗുണനിലവാര പരിശോധനയും നിർബന്ധമാണ്.
കുപ്പിവെള്ളം എവിടെനിന്ന്
● തുറന്ന കിണറുകൾ, കുഴൽ കിണറുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്നതും വാട്ടർ അതോറിറ്റിയിൽനിന്ന് വാണിജ്യാവശ്യത്തിന് വാങ്ങുന്നതുമായ വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.
● ലഭ്യതയനുസരിച്ച് ഒരു കിണറിൽനിന്ന് പ്രതിദിനം 25,000 മുതൽ 40,000 ലിറ്റർ വരെ വെള്ളമെടുക്കാനാണ് കമ്പനികൾക്ക് ഭൂഗർഭ ജലവകുപ്പ് അനുമതി നൽകിയിട്ടുള്ളത്.
ചൂട് കൂടുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിൽപന ഇനിയും ഉയരും –ഹിലാൽ മേത്തർ (കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെ.ബി.ഡബ്ല്യു.എ) സംസ്ഥാന പ്രസിഡന്‍റ് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.