ഭൂരിപക്ഷം സ്ഥാനാർഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈകമാൻഡ് നിർദേശം- ആൻറണി
text_fieldsന്യൂഡൽഹി: വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ കോൺഗ്രസിെൻറ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായിരിക്കണമെന്നാണ് ഹൈകമാന്‍ഡ് നിര്‍ദേശമെന്ന് എ.കെ. ആൻറണി. അതിൽ കൂടുതലും യുവാക്കളും വനിതകളുമായിരിക്കുമെന്നും ആൻറണി വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം ഹൈകമാൻഡ് തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു ആൻറണി. താരിഖ് അന്‍വര്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി അടക്കമുള്ളവരുമായി സംസാരിച്ചുവെന്ന് ആൻറണി പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് സോണിയയും രാഹുലും പറഞ്ഞത്.
കോണ്‍ഗ്രസും യു.ഡി.എഫും നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ജനവിശ്വാസമാര്‍ജിക്കും. കേരളം തിരിച്ചുപിടിക്കണം. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കാൻ സോണിയയും രാഹുലും ആവശ്യപ്പെട്ടെന്നും ആൻറണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.