തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി- ഹൈക്കോടതി
text_fieldsകൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നും തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നളിപ്പിന് ഉപയോഗിച്ചേനേയെന്ന് കോടതി പറഞ്ഞു.
കാലുകള്‍ ബന്ധിക്കപ്പെട്ട് നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്ത് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്.മനുഷ്യർ ഇതുപോലെ നിൽക്കുമോയെന്നും കോടതി ചോദിച്ചു. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ആനയെഴുന്നള്ളിപ്പ് ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈകോടതി പറഞ്ഞു. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബികയില്‍ ആന എഴുന്നള്ളിപ്പില്ല, ഉള്ളത് രഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളത്തിന് അടുത്ത ഉത്സവ സീസണിന് മുൻപ് ചട്ടം കൊണ്ടുവരുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.