Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ നടപടിക്ക്...

ഗവർണറുടെ നടപടിക്ക് സ്​റ്റേ: കാലടി മുൻ വി.സിയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി

text_fields
bookmark_border
Kalady Sanskrit University
cancel

കൊച്ചി: കാലടി സർവകലാശാല വി.സി സ്ഥാനത്ത്​ നിന്ന്​ പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്​റ്റേ ​ചെയ്യണമെന്ന മുൻ വി.സി ഡോ. എം.വി. നാരായണന്‍റെ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. സ്​റ്റേ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച്​ ഉത്തരവ്​ ചോദ്യം ചെയ്ത്​ നൽകിയ ഹരജിയാണ്​ ജസ്റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

സിംഗിൾ ബെഞ്ച്​​ ഉത്തരവിൽ അപാകതകളില്ലെന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ്​ അപ്പീൽ ഹരജി തള്ളിയത്​. ചാൻസലറുടെ നടപടി ചോദ്യം ചെയ്യുന്ന ഹരജി സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലാണ്​. അപ്പീൽ ഹരജിയിലെ വാദങ്ങൾ സിംഗിൾ ബെഞ്ച്​ മുമ്പാകെ ഉന്നയിക്കാമെന്നും ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

സർച്ച്​ കമ്മിറ്റി നൽകിയ തന്‍റെ പേര്​ ചാൻസലർ അംഗീകരിച്ച്​ നിയമിക്കുകയാണ്​ ചെയ്തതെന്ന്​ അപ്പീൽ ഹരജിയിൽ പറയുന്നു​. ഈ തീരുമാനത്തിൽ ഹരജിക്കാരന്​ പങ്കില്ല. വി.സി ആകാൻ വേണ്ട യോഗ്യതകളിൽ ആരും തർക്കം ഉന്നയിച്ചിട്ടുമില്ല. വി.സി നിയമനം നടത്തിയ ചാൻസലർക്ക്​ നിയമനം പിൻവലിക്കാൻ അധികാരമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വാദം കേൾക്കാനായി താനടക്കം നൽകിയ ഹരജി സിംഗിൾ ബെഞ്ച്​ മാറ്റിയിരിക്കുകയാണ്​.

ഈ വാദങ്ങൾ താൻ ഹരജിയിൽ ഉന്നയിച്ചിട്ടുള്ളതുമാണ്​. ഹരജി ഫയലിൽ സ്വീകരിച്ച്​ കൂടുതൽ വാദത്തിനായി മാറ്റിയ സാഹചര്യത്തിൽ ചാൻസലറുടെ ഉത്തരവ്​ താൽക്കാലികമായി സ്​റ്റേ ചെയ്യണമായിരുന്നു. എന്നാൽ, ഇതുണ്ടായിട്ടില്ല. അതിനാൽ, സ്​റ്റേ അനുവദിക്കണമെന്നായിരുന്നു അപ്പീൽ ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകും വരെ വി.സി സ്ഥാനത്ത്​ തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ആവശ്യവും കോടതി പരിഗണിച്ചില്ല.

വ്യാഴാഴ്ചയാണ്​ സംസ്കൃത വി.സിയുടെ കാര്യത്തിൽ ചാൻസലറുടെ നടപടിക്ക്​ സ്​റ്റേ അനുവദിക്കാതെ ഹരജി പിന്നീട്​ വാദം കേൾക്കാൻ സിംഗിൾ ബെഞ്ച്​ മാറ്റിയത്​. അതേസമയം, കാലിക്കറ്റ്​ വി.സിക്കെതിരായ നടപടി സ്​റ്റേ ചെയ്യുകയും ഹരജി തീർപ്പാകും വരെ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanskrit universityHigh Courtdr mv narayanan
News Summary - The High Court division bench also dismissed the appeal petition of former Kalady VC
Next Story