കൃത്രിമ ബീജസങ്കലനത്തിലൂടെ പിറക്കുന്നവരുടെ ജനന - മരണ സർട്ടിഫിക്കറ്റിന് പിതാവിന്റെ പേര് ചോദിക്കാത്ത പ്രത്യേക ഫോറം വേണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുഞ്ഞുങ്ങളുടെ ജനന -മരണ സർട്ടിഫിക്കറ്റുകൾക്കായി പിതാവിെൻറ പേര് രേഖപ്പെടുത്തേണ്ടതില്ലാത്ത അപേക്ഷ ഫോറങ്ങളും സർട്ടിഫിക്കറ്റുകളും വേണമെന്ന് ഹൈകോടതി. വിവാഹമോചനം നേടിയശേഷം കൃത്രിമ ഗർഭധാരണത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാെൻറ ഉത്തരവ്. സർക്കാറിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന -മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കുമാണ് കോടതിയുടെ നിർദേശം.
കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞുണ്ടാകുേമ്പാൾ ബീജദാതാവിെൻറ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടണമെന്നാണ് ചട്ടമെങ്കിലും കുട്ടിയുടെ പിതാവിെൻറ പേര് ജനന- മരണ സർട്ടിഫിക്കറ്റിെൻറ ആവശ്യത്തിലേക്ക് അനിവാര്യമായി നൽകേണ്ടിവരുന്ന അവസ്ഥ ചട്ടപ്രകാരം നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജിക്കാരിക്ക് പിതാവിെൻറ പേര് രേഖപ്പെടുത്താനുള്ള കോളം ഒഴിച്ചിട്ട് അപേക്ഷയും സർട്ടിഫിക്കറ്റും നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അമ്മയുടെയും കുഞ്ഞിെൻറയും അന്തസ്സിനെ ബാധിക്കുന്ന നടപടിയാകും. ഹരജിക്കാരി എട്ടുമാസം ഗർഭിണിയാണ്. അതിനാൽ കുഞ്ഞിെൻറ ജനന രജിസ്ട്രേഷന് അടിയന്തര നടപടിയെടുക്കണം.
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) പോലെ കൃത്രിമ മാർഗങ്ങളിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാൽ ജനന -മരണ രജിസ്ട്രേഷനുള്ള ഫോറങ്ങളിൽ പിതാവിെൻറ പേര് ചേർക്കണമെന്ന് നിർബന്ധിക്കുന്നത് മൗലികാവകാശത്തിന് വിരുദ്ധമാണ്. ഇത്തരം കുട്ടികളുടെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഉചിതമായ ഫോറം തയാറാക്കേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം ഫോറങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതായും കോടതി വിലയിരുത്തി. കാലം മാറിയതിനൊത്ത് നിയമത്തിലും മാറ്റങ്ങളുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.