Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
whatsapp
cancel
Homechevron_rightNewschevron_rightKeralachevron_rightവാട്​സ്​ആപ്പിലൂടെ...

വാട്​സ്​ആപ്പിലൂടെ സമൻസ് അയക്കുന്നത്​ നിയമപരമല്ലെന്ന്​ ഹൈകോടതി

text_fields
bookmark_border

കൊ​ച്ചി: കോ​ട​തി ക​ക്ഷി​ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ. സ​മ​ൻ​സ് ന​ൽ​കാ​ൻ ആ​ധു​നി​ക​രീ​തി​ക​ൾ പ​ല​തും ഏ​ർ​പ്പെ​ടു​ത്തി മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ട്​​സ്​​ആ​പ്പ് മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കു​ന്ന രീ​തി നി​യ​മ​പ​ര​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ണി​െൻറ നി​രീ​ക്ഷ​ണം.

വാ​ട്​​സ്​​ആ​പ്പ്​ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കി​യി​ട്ടും ഹാ​ജ​രാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സി.​ജെ.​എം കോ​ട​തി ത​നി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത് മു​ൻ മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് സ​മ​രം ചെ​യ്ത കേ​സി​ൽ ഹാ​ജ​രാ​കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ച്ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ന​ൽ സി.​ജെ.​എം കോ​ട​തി അ​നൂ​പ് ജേ​ക്ക​ബി​ന് വാ​ട്​​സ്​​ആ​പ്പ്​ മു​ഖേ​ന സ​മ​ൻ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് ഹാ​ജ​രാ​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ് ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ, ഫോ​ണി​ൽ വാ​ട്​​സ്ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ട​തി​യു​ടെ സ​മ​ൻ​സ് ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​നൂ​പ് ജേ​ക്ക​ബി​െൻറ വാ​ദം.

ആ​ശ​യ​വി​നി​മ​യ​ത്തി​ലെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സ​മ​ൻ​സ് അ​യ​ക്കു​ന്ന​തി​ലും അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ച്ച​ത്​ നി​യ​മ​പ​ര​മ​ല്ലെ​ന്ന്​ സിം​ഗി​ൾ ബെ​ഞ്ച് വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​്​ നാ​ലാ​ഴ്ച​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ഹ​ര​ജി​ക്കാ​ര​ന് സ​മ​ൻ​സ് പ്ര​കാ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappsummons
News Summary - The High Court has ruled that sending summons through WhatsApp is not legal
Next Story