ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയ കേസെടുത്തു
text_fieldsകൊച്ചി: കാസർകോട് ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയ കേസെടുത്തു. കേസിൽ നിലപാട് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി നടപടി.സംഭവത്തിൽ ഉചിതമായ നടപടിയുണ്ടായതായി സർക്കാർ കോടതിയെ അറിയിച്ചു. ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ശുചിത്വമുറപ്പാക്കാനുള്ള നടപടികളുണ്ടാവണമെന്ന് കോടതി സർക്കാറിനോട് നിർദേശിച്ചു.
അതേസമയം, കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ഹോട്ടലുകൾ ഉൾപ്പടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്താനും ചെറുവത്തൂർ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ഭക്ഷ്യവിഷബാധയെ തുടർന്ന് ചെറുവത്തൂരിൽ മരിച്ചിരുന്നു. വെള്ളിയാഴ്ച ദേവനന്ദ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.