ഹൈകോടതി പ്ലീഡര്‍മാരുടെ വേതനം പരിഷ്ക്കരിച്ചു
text_fieldsതിരുവനന്തപുരം: ഹൈകോടതിയിലെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ, ഗവൺമെൻറ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കിൽ വർധിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. വർധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നൽകി കുടിശ്ശിക അനുവദിക്കും.
അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവൻസ് എന്നിവയും അഡീഷണൽ അഡ്വക്കേറ്റ്സ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസ്, അലവൻസ് എന്നിവയും പരിഷ്‌കരിക്കും.
റീട്ടെയ്നർ ഫീസ് - 2,50,000, അലവൻസ് - 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് - 60,000, ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് - 15,000, ഹൈകോടതി സിങിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.
കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പൊലീസ് ബറ്റാലിയനിൽ ആംഡ് പൊലീസ് ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകും. ബറ്റാലിയനിൽ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ അവരുടെ നിയമനം ക്രമീകരിക്കും.
കേരള സ്റ്റേറ്റ് ഓർഗൻ & ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ ഒരു കൺസൾട്ടൻ്റ് ട്രാൻസ്‌പ്ലാൻ്റ് കോ-ഓർഡിനേർ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ അനുവദിക്കും.
സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡുകള്‍, കമീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഐടി ഉല്‍പനങ്ങള്‍ വാങ്ങുമ്പോള്‍ ഒരേ സ്പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ജം പോര്‍ട്ടലില്‍ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പോര്‍ട്ടല്‍ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയ്ക്ക് വിധേയമായി സെന്‍ട്രലൈസ്ഡ് പ്രൊക്വയര്‍മെന്‍റ് റെയ്റ്റ് കോണ്‍ട്രാക്ട് സിസ്റ്റം തുടരും.
മൂലഉപകരണം ഉൽപാദകർക്കുള്ള പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കുവാനും CPRCS വഴി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കുവാനും CPRCS ൻ്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കേരള സ്റ്റേറ്റ് ഐ ടി മിഷനും കെൽട്രോണും കൈക്കൊള്ളണം.
ജെം പോർട്ടലിൻ്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകൾക്ക് ആവശ്യമായ പരിശീലനവും പ്രവർത്തന മാർഗനിർദ്ദേശങ്ങളും വെബ്സൈറ്റ് വഴി നൽകിയിട്ടുണ്ടെന്ന് കേരള സ്റ്റേറ്റ് ഐ. ടി മിഷൻ ഉറപ്പാക്കണം. കൂടുതൽ പൊതു ഐ.ടി ഉൽപ്പന്നങ്ങളുടെ സ്പെസിഫിക്കേഷനുകൾ നിശ്ചയിച്ച് അവയുടെ വില വിവരങ്ങൾ സഹിതം പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഐ. ടി മിഷൻ ഡയറക്ടർ സ്വീകരിക്കണം.
മുൻ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.