Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ നിർദേശിച്ചത്...

ഗവർണർ നിർദേശിച്ചത് കുറഞ്ഞ യോഗ്യതക്കാരെ; വിവേചനാധികാരം പ്രയോഗിക്കേണ്ടത് നിഷ്പക്ഷവും നീതി പൂർവകവുമായാണ് -ഹൈകോടതി

text_fields
bookmark_border
arif mohammed khan
cancel

കൊച്ചി: കൂടുതൽ യോഗ്യതയുള്ളവർക്കു പകരം കുറഞ്ഞ യോഗ്യതക്കാരെയാണ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ന്‍റെ വി​ദ്യാ​ർ​ഥി മ​ണ്ഡ​ല​ത്തി​ലേ​ക്കു​ ചാൻസലർ നാമനിർദേശം ചെയ്തതെന്ന് ഹൈകോടതി. പ്രസക്തമായത് അവഗണിക്കുകയും അപ്രസക്തമായതിനെ സ്വീകരിക്കുകയും ചെയ്യുന്ന നടപടി ഉത്തരവാദപ്പെട്ടവരിൽ നിന്നുണ്ടാകുമ്പോൾ ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

വിവേചനാധികാരം പ്രയോഗിക്കേണ്ടത് നിഷ്പക്ഷവും നീതി പൂർവകവുമായാണ്. ഹരജിക്കാരിൽ റാങ്ക് ജേതാവും കലാപ്രതിഭയും കായിക പ്രതിഭയുമുണ്ട്. ഇവരെ തഴഞ്ഞ് ചാൻസലർ നിർദേശിച്ചവർ മേളകളിൽ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ കഴിവ് തെളിയിച്ചവരല്ല.

നിർദേശിക്കപ്പെടുന്നവർ റാങ്ക് പോലുള്ള ഉന്നത സ്ഥാനീയരാകണമെന്ന് നിബന്ധനയില്ലെങ്കിലും ഇവരുടെ പേര് പട്ടികയിലുൾപ്പെട്ടിരിക്കെ, യോഗ്യത കുറഞ്ഞവരെ നാമനിർദേശം ചെയ്തതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtarif mohammed khanKerala University Senate
News Summary - The High Court said that the governor had suggested less qualified candidates
Next Story