Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിമിനൽ കേസിൽ...

ക്രിമിനൽ കേസിൽ അനിവാര്യമല്ലെങ്കിൽ സാക്ഷികളെ വീണ്ടും വിളിപ്പിക്കരുതെന്ന് ഹൈകോടതി

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ സാ​ക്ഷി​ക​ളെ വി​ചാ​ര​ണ​ക്കോ​ട​തി വീ​ണ്ടും വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന് ഹൈ​കോ​ട​തി. നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ​ക്ക്​ ശ​ക്ത​വും യു​ക്ത​വു​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു ചെ​യ്യാ​വൂ​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യോ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യോ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ സാ​ക്ഷി​ക​ളെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്നും ജ​സ്റ്റി​സ് കെ. ​ബാ​ബു വ്യ​ക്ത​മാ​ക്കി.

ബൈ​ക്കി​ലെ​ത്തി സ്ത്രീ​യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ മു​ഖ്യ​സാ​ക്ഷി​യെ വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തു​ന്ന​തി​നെ​തി​രെ ര​ണ്ടാം പ്ര​തി കാ​ർ​ത്തി​ക് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. മാ​ള പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചാ​ല​ക്കു​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യാ​ണ് പ​രാ​തി​ക്കാ​രി​യെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അ​നു​വ​ദി​ച്ച​ത്.

മാ​ല ക​വ​ർ​ന്ന ഒ​ന്നാം പ്ര​തി​യെ പ​രാ​തി​ക്കാ​രി തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ര​ണ്ടാം പ്ര​തി​യാ​യ ഹ​ര​ജി​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നാ​യി ഒ​രു ത​വ​ണ കൂ​ടി പ​രാ​തി​ക്കാ​രി​യെ വി​സ്ത​രി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി അ​നു​വ​ദി​ച്ച​താ​ണ് ഹ​ര​ജി​ക്കാ​ര​ൻ ചോ​ദ്യം ചെ​യ്ത​ത്.

കേ​സു​ക​ളി​ൽ ന്യ​യ​മാ​യ തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ സാ​ക്ഷി​യെ വീ​ണ്ടും വി​സ്ത​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ങ്കി​ൽ കോ​ട​തി​ക്ക് ചെ​യ്യാ​മെ​ന്ന് ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തു പ്ര​തി​ഭാ​ഗ​ത്തി​നോ പ്രോ​സി​ക്യൂ​ഷ​നോ അ​ന​ർ​ഹ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​ക​രു​തെ​ന്ന്​ വി​ല​യി​രു​ത്തി​യ സിം​ഗി​ൾ ബെ​ഞ്ച് സാ​ക്ഷി​യെ വി​ളി​ച്ചു​വ​രു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casewitnesskerala newshigh court
News Summary - The High Court said that witnesses should not be called again unless it is necessary in a criminal case
Next Story